റാസൽഖൈമ: റാസൽഖൈമ രാജകുടുംബാംഗമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചതായി യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ കാര്യാലയം അറിയിച്ചു.[www.malabarflash.com]
റാസൽഖൈമയിൽ മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുകയും ചെയ്യും.
മയ്യത്ത് നമസ്കാരം തിങ്കളാഴ്ച രാത്രി എട്ടിന് ഷെയ്ഖ് സായിദ് പള്ളിയിൽ നടക്കും. അൽ ഖവാസിം കബര്‍സ്ഥാനിലാണ് കബറടക്കം.
മയ്യത്ത് നമസ്കാരം തിങ്കളാഴ്ച രാത്രി എട്ടിന് ഷെയ്ഖ് സായിദ് പള്ളിയിൽ നടക്കും. അൽ ഖവാസിം കബര്‍സ്ഥാനിലാണ് കബറടക്കം.
ഷെയ്ഖ് ഹമദിന്റെ കുടുംബത്തിന് ഷെയ്ഖ് സൗദ് അനുശോചനം അറിയിച്ചു. കുടുംബാംഗങ്ങൾ അൽ ദിയാഫ മജ് ലിസിൽ രാത്രി ഒൻപത് മുതൽ അർധരാത്രി 12 വരെയും വൈകിട്ട് നാല് മുതൽ ഏഴ് വരെയും മൂന്ന് ദിവസം അനുശോചനം സ്വീകരിക്കും.
No comments:
Post a Comment