കാട്ടാക്കട: അരുവിക്കര എംഎൽഎ ശബരീനാഥും തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ്. അയ്യരും വിവാഹിതരായി. തക്കല ശ്രീ കുമാരസ്വാമി ക്ഷേത്രത്തിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ ശബരി ദിവ്യയുടെ കഴുത്തിൽ താലി ചാർത്തി. 9.30നും 10.15നും മധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം.[www.malabarflash.com]
വെളളിയാഴ്ച വൈകിട്ട് 4 മുതൽ നാലാഞ്ചിറ ഗീരിദീപം കണ്വൻഷണ് സെന്ററിലും ജൂലൈ രണ്ടിന് ആര്യനാട് വി.കെ ഓഡിറ്റോറിയത്തിലുമാണ് വിവാഹ സൽക്കാരം.
മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന അന്തരിച്ച ജി.കാർത്തികേയന്റെ മകനാണ് അരുവിക്കരയിൽനിന്നുള്ള എംഎൽഎയായ ശബരീനാഥൻ. കാർത്തികേയന്റെ മരണത്തെ തുടർന്നാണ് ശബരീനാഥൻ രാഷ്ട്രീയത്തിൽ രംഗപ്രവേശനം ചെയ്തത്. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ അരുവിക്കരയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ച് ശബരീനാഥൻ മികവ് തെളിയിക്കുകയും ചെയ്തു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment