Latest News

ഉത്സവ പറമ്പില്‍ വെടിക്കെട്ടിനിടയില്‍ പൊള്ളലേറ്റയാള്‍ മരണപ്പെട്ടു

കാലിച്ചാനടുക്കം: തായന്നൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെ കതിന പൊട്ടിക്കുന്നതിനിടയില്‍ പൊള്ളലേറ്റയാള്‍ ചികില്‍സക്കിടയില്‍ മരണപ്പെട്ടു. കാലിച്ചാനടുക്കം കൂവലടുക്കത്തെ പി ശശിധരന്‍ നായരാ (62)ണ് മംഗലാപുരം സ്വകാര്യാശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്.[www.malabarflash.com]

ഇക്കഴിഞ്ഞ ജൂണ്‍ 7ന് ക്ഷേത്രത്തില്‍ നടന്ന ഉല്‍സവത്തിനിടയില്‍ കതിന വെടിക്ക് തീ കൊളുത്തുന്നതിനിടയിലാണ് അപകടത്തില്‍ അബദ്ധത്തില്‍ ശ്രീധരന് പൊള്ളലേറ്റത്. കൈകളില്‍ പറ്റിയ വെടിമരുന്ന് ഉടുമുണ്ടിന് ഉരച്ചുകളയാന്‍ ശ്രമിച്ചപ്പോള്‍ വെടിയില്‍ നിന്ന് തീപ്പൊരി മുണ്ടിലേക്ക് ചിതറിവീണാണ് തീപ്പുടത്തമുണ്ടായത്. 

ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അന്നു മുതല്‍ ഇദ്ദേഹം പരിയാരം മെഡിക്കല്‍ കോളേജാശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. 

ശ്രീദേവി അമ്മയാണ് ഭാര്യ. മക്കള്‍ ശ്രീനിവാസന്‍ (വ്യാപാരി കാലിച്ചാനടുക്കം) ശ്രീജ, ശ്രീജിത്ത്, ശ്രീകുമാര്‍, ശ്രീകല. മരുമക്കള്‍: സതീഷ്, അനില്‍കുമാര്‍, ഷീബ. സ ഹോദരങ്ങള്‍: നാരായണന്‍, ബാലചന്ദ്രന്‍, കോമളന്‍.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.