Latest News

വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

പനയാല്‍: പ്ലസ്ടു വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പനയാല്‍ കീക്കാനത്തെ പരേതനായ ഭാസ്‌കരന്റെ മകള്‍ കെ ടി അഞ്ജനയാ (17)ണ് മരിച്ചത്. ശനിയാഴ്ച പകല്‍ ഒരുമണിയോടെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. [www.malabarflash.com]

പള്ളിക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ അഞ്ജനയ്ക്ക് രാജപുരം സെന്റ് പയസ് ടെന്‍ത് കോളജില്‍ ഡിഗ്രിക്ക് പ്രവേശനം ലഭിച്ചിരുന്നു. 

അമ്മ: കെ ടി അംബിക. സഹോദരന്‍: അഭിലാഷ്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഞായറാഴ്ച പകല്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.