നേരത്തെ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ പെരുന്നാള്‍ ഞായറാഴ്ചയായി അവിടുത്തെ ഖാസിമാര്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് സമസ്ത പ്രസിഡണ്ടും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് ആദ്യം മഹല്ല് പരിധിയില്‍ പെരുന്നാള്‍ ഞായറാഴ്ചയായി പ്രഖ്യാപിച്ചത്. പിന്നീട് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും, കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹ് മദ് മുസ്ലിയാരും കുമ്പള-മഞ്ചേശ്വരം ഖാസി എം അലിക്കുഞ്ഞി മുസ്ലിയാര് ഷിറിയയും, ഉദുമ പടിഞ്ഞാർ സി എ മുഹമ്മദ് കുഞ്ഞി മുസ്ലിയാർ മറ്റു ഖാസിമാരും പെരുന്നാള്‍ ഞായറാഴ്ചയായി പ്രഖ്യാപിക്കുകയായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment