Latest News

നെഹ്റു ഗ്രൂപ്പുമായി രഹസ്യ ചര്‍ച്ചക്കെത്തിയെന്നാരോപിച്ച് കെ.സുധാകരനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു

ചെര്‍പ്പുളശ്ശേരി: നെഹ്റു ഗ്രൂപ്പുമായി രഹസ്യ ചര്‍ച്ചക്കെത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെ പാലക്കാട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. ചെര്‍പ്പുളശ്ശേരിയിലെ ശങ്കരന്‍ എന്നയാളുടെ വീട്ടിലാണ് സുധാകരനെ ഏറെനേരം തടഞ്ഞുവെച്ചത്.[www.malabarflash.com]

എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ ഒത്തുതീര്‍പ്പിനാണ് സുധാകരന്‍ എത്തിയത് എന്ന് ആരോപിച്ചായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. നെഹ്റു ഗ്രൂപ്പ് പി.ആര്‍ഒ, പി.കെ കൃഷ്ണദാസിന്റെ സഹോദരന്‍ കൃഷ്ണകുമാര്‍, മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ എന്നിവര്‍ ഈ വീട്ടിലെത്തിയിരുന്നു. ഇതറിഞ്ഞാണ് അമ്പതോളം വരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വീട് വളഞ്ഞത്.

ഇവിടെ നടന്ന ചര്‍ച്ചക്ക് ശേഷം താന്‍ മധ്യസ്ഥം വഹിക്കാനെത്തിയതാണെന്ന് കെ.സുധാകരന്‍ പറഞ്ഞു. എന്നാല്‍ ജിഷ്ണു കേസിലല്ല ചര്‍ച്ച നടത്തിയതെന്നും ന്യായമായ മറ്റൊരു കേസിലാണ് ഒത്തു തീര്‍പ്പിനെത്തിയതെന്നും സുധാകരന്‍ പറഞ്ഞു. ഇതിനിടെ വീടിന് പുറത്തെത്തിയ സുധാകരന്റെ വാഹനം മുദ്രാവാക്യം വിളിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.