മാവുങ്കാല്‍: യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ടുമായ നാലപ്പാടത്തെ കെ വി കുഞ്ഞിക്കണ്ണന്‍ (62) നിര്യാതനായി.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുഞ്ഞിക്കണ്ണന്‍ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ചൊവ്വാഴ്ച രാവിലെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മാവുങ്കാല്‍ സഞ്ജീവിനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
മികച്ച പൊതുപ്രവര്‍ത്തകനായിരുന്ന കുഞ്ഞിക്കണ്ണന്‍ കുന്നുമ്മല്‍ പാല്‍സഹകരണ സംഘം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മാവുങ്കാലില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സമൂഹത്തിലെ നാനതുറകളിലുള്ളവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് ഉച്ചക്ക് ശേഷം ആനന്ദാശ്രമം പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. ഭാര്യ: ശാരദ. മക്കള്‍: അനൂജ, അനൂപ്. മരുമകന്‍ ദിനേശന്‍ വാഴുന്നോറടി.
സഹോദരങ്ങള്‍: ജാനകി, ഓമന, ഉഷ, സരോജിനി, ചന്ദ്രിക, സുരേശന്‍, കമലാക്ഷന്‍.
സഹോദരങ്ങള്‍: ജാനകി, ഓമന, ഉഷ, സരോജിനി, ചന്ദ്രിക, സുരേശന്‍, കമലാക്ഷന്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment