Latest News

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

ചിറ്റാരിക്കാല്‍: നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ പതിനെട്ടുകാരിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാല്‍ കടുമേനിയിലെ പൊങ്കലില്‍ വടക്കേ വീട്ടില്‍ വി എസ് അനുഷ (18) യെയാണ് വ്യാഴാഴ്ച വൈകുന്നേരം വീട്ടിനകത്തെ ഹാളിലുള്ള കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

ബംഗളൂരുവില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ അനുഷ ഒരുമാസം മുമ്പാണ് വീട്ടിലെത്തിയത്. വ്യാഴാഴ്ച വൈകിട്ട് അച്ഛന്‍ സുരേഷ് കുമാറും അമ്മ അംബികയും പറമ്പില്‍ പുല്ല് പറിക്കാന്‍ പോയതായിരുന്നു. ഇവര്‍ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് അനുഷയെ കെട്ടിതൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ അയല്‍വാസികളെ വിളിച്ച് വരുത്തി കയര്‍ അറുത്ത് മാറ്റിയ ശേഷം പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ പറ്റിയില്ല. 

അനുഷ ആത്മഹത്യ ചെയ്യേണ്ട യാതൊരു കാരണവുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും ഏറെ മികവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിനിയായിരുന്നു അനുഷ. ബംഗളൂരുവിലെ നഴ്‌സിംഗ്‌കോളേജിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടെയാണ് യുവതിയുടെ ആത്മഹത്യ.
മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അനുഷയുടെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഏക സഹോദരന്‍ അശ്വിന്‍. അനുഷയുടെ മരണം സംബന്ധിച്ച് ചിറ്റാരിക്കാല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളരിക്കുണ്ട് സി ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാണോ എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.