Latest News

ഉമ്മ മരച്ചുവട്ടിൽ ബഷീറിന്റെ പൂവമ്പഴത്തിന്റെ ദൃശ്യാവിഷ്ക്കാരം

ഉദുമ: വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കഥയായ പൂവമ്പഴത്തിലെ ഇസ്മയിലിനെയും ജമീലയെയും നേരിൽ കണ്ടപ്പോൾ ഉദുമ ഇസ് ലാമിയ എ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ അത്ഭുതം.[www.malabarflash.com] 

തങ്ങൾ വായിച്ച പുസ്തകത്തിലെ കഥാപാത്രങ്ങളെ നേരിൽ കണ്ടതിന്റെ സന്തോഷം പലരുടെയും മുഖത്ത് പ്രകടമായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിൽ വായനാ വാരത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് സ്കൂളിലെ ജൈവ പാർക്കിലെ ഉമ്മ മരച്ചുവട്ടിൽ ബഷീറിന്റെ പൂവമ്പഴം എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരം നടത്തിയത്. 

ഇസ്മയിലിനെ നാലാം ക്ലാസിലെ ഫാഹിം അബ്ദുൽ ഖാദറും, ജമീലയെ അതേ ക്ലാസിലെ ഫാത്തിമത്ത് അസ്നയുമാണ് അവതരിപ്പിച്ചത്. ബഷീർ ദമാൻ ഡോക്യുമെന്ററി സംവിധായകൻ പ്രൊഫ: എം.എ റഹ് മാൻ ബഷീറിന്റെ എഴുത്തിനെ കുറിച്ച് സംസാരിച്ചു. അധ്യാപികമാരായ സി. ഗീത, ശോഭിത നായർ, വിദ്യാർത്ഥികളായ ആയിഷത്ത് സുഹാന, ഹിഷാം അഹമ്മദ് എന്നിവർ ബഷീറിന്റെ കൃതികളെ പരിചയപ്പെടുത്തി സംസാരിച്ചു.

നാലാം ക്ലാസ് വിദ്യാർത്ഥിനി ഫാസില സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന നൽകിയ ബഷീർ കൃതികൾ ക്ലാസ് അധ്യാപിക എ.ശോഭിത നായർ ഏറ്റുവാങ്ങി.

ഹെഡ്മാസ്റ്റർ ബിജുലൂക്കോസ്, മുൻ ഹെഡ്മാസ്റ്റർ എം.ശ്രീധരൻ, അധ്യാപകരായ കെ.എ. അസീസു റഹിമാൻ, സി.എച്ച് സമീർ , എ.പി. മുഖീ മുദ്ധീൻ, സി. ഗീത, ബി.കസ്തൂരി , ടി. പ്രജിത, എം.ബവിത, കെ.പ്രീത, ഇ.കെ. രജനി സംബന്ധിച്ചു. വിദ്യാർത്ഥിനി ഫർഹ നർഗീസ് നന്ദി പറഞ്ഞു. തുടർന്ന് കുട്ടികൾ ഉമ്മ മരച്ചുവട്ടിലിരുന്ന് ബഷീർ കൃതികൾ വായിച്ചു.







Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.