Latest News

കണ്ണൂരില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സിപിഎം-ബിജെപി ധാരണ

കണ്ണൂര്‍: രാഷ്ട്രീയസംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാന്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.[www.malabarflash.com] 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് പ്രാന്തകാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍ , ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്ത സമാധാന ചര്‍ച്ചയിലാണ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.

ഒരു തരത്തിലുള്ള സംഘര്‍ഷങ്ങളും ഉണ്ടാക്കരുതെന്നും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത് ആളിക്കത്തിക്കാതെ പരിഹരിക്കാന്‍ ശ്രമിക്കണമെന്നുമുള്ള നിര്‍ദേശം പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കും പ്രാദേശികഘടകങ്ങള്‍ക്കും ഇരുപാര്‍ട്ടികളും നിര്‍ദേശം നല്‍കും. അടുത്ത പത്ത് ദിവസം കൊണ്ട് ഈ സന്ദേശം എല്ലാ സിപിഎം-ബിജെപി പ്രവര്‍ത്തകരിലും എത്തിക്കണമെന്നാണ് യോഗത്തിലെ തീരുമാനം. ഇതിനായി ഇരുപാര്‍ട്ടികളും താഴെത്തട്ട് വരെ യോഗങ്ങള്‍ വിളിക്കും.

സമീപകാലത്ത് സംഘര്‍ഷങ്ങളുണ്ടായ പയ്യന്നൂരിലും തലശ്ശേരിയിലും പ്രശ്‌നപരിഹാരത്തനായി ഇരുപാര്‍ട്ടികളുടേയും ജില്ലാ നേതാക്കള്‍ മുന്‍കൈയ്യെടുത്ത് സമാധാന ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ആഗസ്റ്റ് പതിനൊന്നിന് പയ്യന്നൂരില്‍ ആദ്യയോഗം ചേരും. ഞായറാഴ്ച്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്ന സമാധാന യോഗത്തിന് ശേഷം കണ്ണൂരില്‍ സര്‍ക്കാര്‍ തലത്തിലുള്ള സമാധാനചര്‍ച്ചകളും ആരംഭിക്കും.

മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ തുറന്ന സമീപനമാണ് സമാധാന ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും പ്രകടിപ്പിച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. സാധാരണഗതിയില്‍ സംഘര്‍ഷങ്ങളുണ്ടായ ശേഷം സമാധനചര്‍ച്ചകള്‍ ചേരാറുണ്ടെങ്കിലും താത്കാലികമായ സമാധാനന്തരീക്ഷം മാത്രമേ ഉണ്ടാവാറുള്ളൂ.

സംഘര്‍ഷമുണ്ടായാല്‍ ചര്‍ച്ച എന്നതിന് പകരം കൃത്യമായ ഇടവേളകളില്‍ ഇരുവിഭാഗങ്ങളും യോഗം ചേര്‍ന്ന് സമാധാന അന്തരീക്ഷം വിലയിരുത്തണം എന്ന നിര്‍ദേശം ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും ചര്‍ച്ച ചെയ്തിട്ടുണ്ട്. രാഷ്ട്രീയസംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ രക്തസാക്ഷി ദിനം ആചരിക്കുമ്പോള്‍ അത് മറുപക്ഷത്തെ പ്രകോപിപ്പിക്കാത്ത തരത്തില്‍ വേണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.


Monetize your website traffic with yX Media

 Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.