Latest News

സഹോദരിയെ പീഡിപ്പിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

തലശ്ശേരി: സഹോദരിയെ പീഡിപ്പിച്ചെന്ന കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കതിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കതിരൂര്‍ സ്റ്റേഷന്‍പരിധിയില്‍പെട്ട മൂന്നാം മൈലിലെ പ്ലസ്ടു വിദ്യാര്‍ഥിയെയാണ് പത്തൊമ്പതുകാരനായ സഹോദരന്‍ പീഡിപ്പിച്ചത്.[www.malabarflash.com]
സഹോദരനില്‍നിന്ന് രക്ഷപ്പെടാന്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടിയ കുട്ടി ഇപ്പോള്‍ എരഞ്ഞോളി മഹിളാ മന്ദിരത്തിലാണുള്ളത്. കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടി ഇറങ്ങിയോടുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഒറ്റമുറി വീട്ടിലാണ് അച്ഛനമ്മമാരും മക്കളും കഴിഞ്ഞത്. ഏതാനും മാസമായി കുട്ടിയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. പോലീസ് കേസ് വിശദമായി അന്വേഷിക്കുകയാണ്.



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.