Latest News

കാഞ്ഞങ്ങാട്ടെ യുവാവ് മസ്‌ക്കത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് മസ്‌ക്കത്തില്‍ മരിച്ചു. മാവുങ്കാലിലെ വണ്ണാടി മഠത്തില്‍ പ്രവീണ്‍ (31) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ സെയില്‍സ് എക്‌സിക്യൂട്ടീവാണ്.[www.malabarflash.com]

ഈമാസം എട്ടിന് ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. മസ്തിഷ്ഘാതത്തെ തുടര്‍ന്നാണ് കുഴഞ്ഞുവീണത്. ഖൗല ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. 

ആറ് മാസം മുമ്പാണ് ദുബായില്‍ നിന്നും ഒമാനില്‍ ജോലിക്കായി എത്തിയത്. 

പരേതനായ പ്രകാശിന്റെയും പ്രസന്നയുടേയും മകനാണ്. സഹോദരങ്ങള്‍: പൃഥ്വിരാജ്. ജിതേഷ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.