ഉപ്പള: മുസ്ലിം രാഷ്ട്രീയ മഞ്ച് നേതാവിനെ ബിജെപി പ്രവര്‍ത്തകര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. രാഷ്ട്രീയ മഞ്ച് ജില്ലാ പ്രസിഡണ്ട് ഉപ്പളയിലെ കെ.പി മുനീറാണ് ഇതു സംബന്ധിച്ച് ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയത്.[www.malabarflash.com]
ജനകീയ നീതിവേദി മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി കൂടിയായ മുനീര്‍ മംഗല്‍പാടി പഞ്ചായത്ത് കേരളോത്സവം ഹൈക്കോടതിയില്‍ കേസ് നിലവിലുള്ള ഉപ്പള ഐല മൈതാനത്ത് നടത്താന്‍ തീരുമാനിച്ചതിനെ എതിര്‍ത്തിരുന്നു.
16ന് വൈകുന്നേരം മംഗല്‍പാടി പഞ്ചായത്ത് മുന്‍ മെമ്പറുടെ നേതൃത്വത്തില്‍ ഇതിന്റെ പേരില്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും മുനീര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനു പിന്നാലെ ഞായറാഴ്ച രാത്രി 8.30 മണിയോടെ വീട്ടിലേക്ക് പോകുന്നതിനിടെ മള്ളങ്കൈയില്‍ വെച്ച് ഏതാനും പേര്‍ തന്നെ റോഡിനു സമീപത്തെ ലോറി നിര്‍ത്തിയിരുന്ന സ്ഥലത്തേക്ക് ബലമായി കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ കുതറിയോടി തൊട്ടടുത്ത ചായക്കടയില്‍ കയറുകയും അവിടെ നിന്നും സുഹൃത്തുക്കളുടെ സഹായത്തോടെ വീട്ടില്‍ എത്തുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ ജനകീയ നീതിവേദി ശക്തമായി പ്രതിഷേധിച്ചു. സംഭവത്തില്‍ ടിമ്പര്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. മുഹമ്മദലി, ഹമീദ്, അഫ്‌സ, മറിയുമ്മ, മുഹമ്മദ് കോളിയൂര്‍, ഹനീഫ, അസ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഖാദര്‍ സ്വഗതവും മുനീര്‍ നന്ദിയും പറഞ്ഞു.

No comments:
Post a Comment