മേല്‍പറമ്പ്: സിപിഐ എം ഉദുമ ഏരിയാസമ്മേളനം ഡിസംബര്‍ 6, 7 തിയതികളില്‍ കളനാട്, മേല്‍പറമ്പ് എന്നിവിടങ്ങളിലായി നടക്കും. പ്രതിനിധി സമ്മേളനം ആറിന് രാവിലെ ഒമ്പതിന് കളനാട് പാറമ്മലില്‍ തുടങ്ങും. ഏഴിന് പകല്‍ മൂന്നിന് കളനാട് കേന്ദ്രീകരിച്ച് പൊതുപ്രകടനവും റെഡ് വളണ്ടിയര്‍ മാര്‍ച്ചും ആരംഭിക്കും. വൈകിട്ട് നാലിന് മേല്‍പറമ്പില്‍ പൊതുസമ്മേളനം നടക്കും.[www.malabarflash.com]
സമ്മേളനത്തിന്റെ ഭാഗമായി കൊടിമര- പതാക ജാഥകള്‍, സെമിനാറുകള്‍, കലാ- കായിക മത്സരങ്ങള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍, ബ്രാഞ്ചുകളില്‍ പതാകദിനം, ഉല്‍പന്ന ശേഖരണം എന്നിവ നടക്കും.
മേല്‍പറമ്പില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗം ജില്ലാസെക്രട്ടറിയറ്റ് അംഗം കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പി മണിമോഹന്‍ അധ്യക്ഷനായി. ഏരിയാസെക്രട്ടറി ടി നാരായണന്‍ സ്വാഗതവും ലോക്കല്‍സെക്രട്ടറി ചന്ദ്രന്‍ കൊക്കാല്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: കെ കുഞ്ഞിരാമന്‍ എംഎല്‍എ (ചെയര്‍മാന്‍), ടി നാരായണന്‍, കെ മണികണ്ഠന്‍, എ നാരായണന്‍ നായര്‍ (വൈസ് ചെയര്‍മാന്‍), ചന്ദ്രന്‍ കൊക്കാല്‍ (ജനറല്‍ കണ്‍വീനര്‍), ഇ മനോജ്കുമാര്‍, ഇ കുഞ്ഞിക്കണ്ണന്‍, കെ ബാബു, എന്‍ വി ബാലന്‍ (ജോയിന്റ് കണ്‍വീനര്‍).
No comments:
Post a Comment