കോഴിക്കോട്: പ്രവാചകാനുരാഗത്തിന്റെ വസന്തം പെയ്തിറങ്ങുന്ന വിശുദ്ധ റബീഉല്‍ അവ്വല്‍ മാസം പിറന്നു. മണ്ണിലും വിണ്ണിലും ഇനി പ്രവാചക പ്രേമത്തിന്റെ ശീലുകള്‍ ഉയരും. പ്രവാചകര്‍ മുഹമ്മദ് നബി (സ്വ)യുടെ ജന്മമാസത്തെ അത്യാഹ്‌ളാദപൂര്‍വമാണ് മുസ്ലിം ലോകം എതിരേല്‍ക്കുന്നത്.[www.malabarflash.com]
സഫര്‍ 29 ഞായറാഴ്ച റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച റബീഉല്‍ അവ്വല്‍ ഒന്നും അതനുസരിച്ച് മീലാദുശരീഫ് (റബീഉല്‍ അവ്വല്‍ 12) ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി.അബൂബക്കര്‍മുസ്ലിയാര്‍, കെ പി ഹംസ മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹിം ഖലീലുല്‍ബുഖാരി, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
റബീഉല്‍ അവ്വല്‍ പിറന്നതോടെ വീടുകളിലും പള്ളികളിലും മൗലിദിന്റെ ഈരടികള്‍ സജീവമാകും. പള്ളികളു മദ്‌റസകളും കേന്ദ്രീകരിച്ച് നടക്കുന്ന മൗലിദ് പരായണ സദസ്സുകളില്‍ നിരവധി പേര്‍ പങ്കെടുക്കും. പ്രവാചകാനുരാഗ സദസ്സുകളും ഈ മാസത്തില്‍ സജീവമാകും.
No comments:
Post a Comment