Latest News

തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞത് ലീഗ് മാത്രം-മന്ത്രി മുനീര്‍

ദോഹ: തെരെഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് കൊണ്ട് തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞ ഏക രാഷ്ട്രീയ പ്രസ്ഥാനം മുസ്ലിം ലീഗാണെന്ന് പഞ്ചായത്ത്, സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ ഡോ. എം.കെ മുനീര്‍. 

ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ അദ്ദേഹം കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു.
ലീഗ് വിരുദ്ധ അജണ്ട നടപ്പാക്കാന്‍ ചിലര്‍ രൂപം കൊടുത്ത· തീവ്രവാദ സംഘടനക്ക് സ്വന്തം പേരു പോലും നിലനിര്‍ത്താനായില്ല. മുസ്ലിം സമുദായ സംരക്ഷണത്തിനെന്ന പേരില്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരിച്ചവര്‍ മുസ്ലിം ലീഗിനെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നത്. 

നീതിനിഷേധിക്കപ്പെടുന്നത് ശത്രുക്കള്‍ക്കാണെങ്കിലും ലീഗ് ആശ്വാസമേകും. വിമോചന സമരത്തില്‍ മന്നത്ത് പത്മനാഭനൊപ്പവും ഈഴവ അവകാശങ്ങള്‍ക്ക് വേണ്ടി വെള്ളാപ്പള്ളി നടേശനൊപ്പവും സമരം നയിച്ച പാര്‍ട്ടിയാണ് ലീഗ്.
തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതും താവൂത്തി ഭരണത്തിന് കീഴില്‍ ജോലി ചെയ്യുന്നതും മതനിഷേധമാണെന്ന് പറഞ്ഞ ജമാഅത്തെ· ഇസ്ലാമി ഇടക്കിടെ നിലപാട് മാറ്റുകയാണ്. ആദ്യം സ്ഥാനാര്‍ത്ഥികള്‍ക്ക് മൂല്യാധിഷ്ഠിത പിന്തുണ പ്രഖ്യാപിച്ചവര്‍ പിന്നീട് സ്വന്തമായി രാഷ്ട്രീയ പ്രസ്ഥാനം രൂപവത്കരിച്ചു. ഖാഇദെമില്ലത്ത് 65 വര്‍ഷം മുമ്പ് ചിന്തിച്ചത് ജമാഅത്ത് ഇപ്പോള്‍ ചിന്തിക്കുകയാണെന്നും മുനീര്‍ പറഞ്ഞു.
ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ പി.എസ് ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് പി.എസ്.എച്ച് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപദേശകസമിതിയംഗം എസ്.എ. എം ബഷീര്‍ ആശംസ നേര്‍ന്നു. ജനറല്‍സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി സ്വാഗതവും നിഅമത്തുല്ല കോട്ടക്കല്‍ നന്ദിയും പറഞ്ഞു. പി.വി മുഹമ്മദ് മൗലവി ഖുര്‍ആന്‍ പാരായണം നടത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.