ബംഗളുരു: ഓണ്‍ലൈൻ ടാക്സിയിൽ യുവതിക്കു നേരെ ഡ്രൈവറുടെ പീഡനശ്രമം. ബംഗളുരുവിൽ ഞായറാഴ്ച രാത്രിയാണ് ഫാഷൻ സ്റ്റൈലിസ്റ്റായ ഇരുപത്തിമൂന്നുകാരിക്ക് ഓല കാബ് ഡ്രൈവറുടെ ഭാഗത്തുനിന്നു ദുരനുഭവം നേരിടേണ്ടിവന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.[www.malabarflash.com]
രാത്രി പത്തരയോടെ ബംഗളുരുവിലെ റിംഗ് റോഡിൽ ഓല കാബിൽ സഞ്ചരിക്കവെ വാഹത്തിന്റെ ഡ്രൈവർ ആളൊഴിഞ്ഞ പ്രദേശത്തു വാഹനം നിർത്തി. കാറിലെ ചൈൽഡ് ലോക്ക് സംവിധാനം പ്രവർത്തിപ്പിച്ചശേഷം യുവതിയെ പുറത്തിറങ്ങാൻ അനുവദിക്കാതെ ഡ്രൈവർ യുവതിയുടെ ശരീരത്തിൽ സ്പർശിക്കുകയായിരുന്നു. ഇതോടെ യുവതി ശബ്ദമുണ്ടാക്കുകയും കാറിനു നാശനഷ്ടം വരുത്താൻ ശ്രമിക്കുകയും ചെയ്തു. ആളൊഴിഞ്ഞ പ്രദേശമായിരുന്നതിനാൽ ഇത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. എന്നാൽ എതിർപ്പ് ശക്തമായതോടെ ഡ്രൈവർ യുവതിയെ പുറത്തിറക്കി വിടുകയായിരുന്നു.
തന്റെ മൊബൈൽ ഫോണിനു ചാർജില്ലാതിരുന്നതിനാൽ ഇക്കാര്യം ആരെയും ഉടനടി വിളിച്ചറിയിക്കാനും സഹായം തേടാനും കഴിഞ്ഞില്ലെന്നു യുവതി പറയുന്നു. കാറിൽനിന്ന് ഇറക്കിവിട്ടതോടെ റോഡിലൂടെ ഓടിയ യുവതി ഒരു ഓട്ടോറിക്ഷയിൽ സുരക്ഷിത സ്ഥാനത്തെത്തുകയായിരുന്നു.

എന്നാൽ പീഡനശ്രമത്തിനുശേഷവും കാബ് ഡ്രൈവർ യുവതിയെ ഫോണിൽ വിളിച്ചു ശല്യപ്പെടുത്തി. ഇതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. ഒൗദ്യോഗികമായി പരാതി നൽകാൻ തയാറായില്ലെങ്കിലും ഡ്രൈവറെ വിളിപ്പിച്ച് മുന്നറിയിപ്പ് നൽകണമെന്ന് യുവതി പോലീസിനോട് ആവശ്യപ്പെട്ടു.
സംഭവത്തിൽ ഓല സർവീസിനു ഞായറാഴ്ച രാത്രി തന്നെ പരാതി നൽകുകയും ചെയ്തു. എന്നാൽ ഇതേവരെ ഡ്രൈവർക്കെതിരേ എന്തു നടപടി സ്വീകരിച്ചു എന്നതു സംബന്ധിച്ച് തന്നെ അറിയിക്കാൻ ഓല സർവീസ് തയാറായിട്ടില്ലെന്നു യുവതി പറയുന്നു.

പോലീസ് നടപടിയുമായി മുന്നോട്ടു പോകാനാണ് ഓല പരാതിക്കാരിയെ ഉപദേശിക്കുന്നത്. ഇതിന് പൂർണ പിന്തുണ നൽകുമെന്നും കന്പനി അവകാശപ്പെടുന്നു.
No comments:
Post a Comment