Latest News

എ എസ് മുഹമ്മദ്കുഞ്ഞിയുടെ ‘ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ്’ പ്രകാശനം 9 ന്

കാസര്‍കോട്: കോഴിക്കോട് ലിപി പ്രസിദ്ധീകരിച്ച, ഹിന്ദി സിനിമാ സംഗീതത്തിന്റെ/ഗാനങ്ങളുടെ ഒരു സുവര്‍ണ്ണ കാലഘട്ടം അടയാളപ്പെടുത്തുന്ന എ എസ് മുഹമ്മദ്കുഞ്ഞിയുടെ ‘ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡിസംബര്‍ 9ന് 3.30 മണിക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. തനിമ കലാ സാഹിത്യവേദിയാണ് പരിപാടിയൊരുക്കുന്നത്.[www.malabarflash.com]

ജി.ബി. വത്സന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ പ്രഫ. എം. എ റഹ്മാന്‍ പുസതകം പ്രകാശിപ്പിക്കും. പി. ബാലകൃഷ്ണന്‍ നായര്‍ (ഡി.വൈ.എസ് പി. എസ്.എസ്.ബി.) ഏറ്റു വാങ്ങും. ഹിന്ദി സിനിമാ ഗാന നിരൂപകന്‍ ഡോ. ടി. ശശിധരന്‍ പുസ്തകം പരിചയപ്പെടുത്തും.

അബു ത്വാഈ സ്വാഗതമാശംസിക്കും. അക്ബര്‍ (ലിപി), കെ.ജി. റസാഖ്, ബാലകൃഷ്ണന്‍ ചെര്‍ക്കള, ഇബ്രാഹിം ചെര്‍ക്കള, ഹരീശ് പന്തക്കല്‍, ടി.എ. മുഹമ്മദ്കുഞ്ഞി, അഡ്വ. ബി.എഫ്. അബ്ദുല്‍ റഹിമാന്‍, കെ.പി. ഉല്ലാസ്, മുജീബ് അഹമദ് ബി. കെ മുഹമ്മദ്കുഞ്ഞി തുടങ്ങിയവര്‍ ആശംസകള്‍ നേരും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.