കൊച്ചി: എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐയെ സ്വകാര്യ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം ഊരുട്ടന്പലം ഗോവിന്ദമംഗലം മേലെതട്ടൻവിള വിജയഭവനിൽ ടി. ഗോപകുമാറി(39)നെയാണ് ഞായറാഴ്ച രാവിലെ 11.30 ഓടെ നോർത്ത് റെയിൽവേ സ്റ്റേഷനു സമീപത്തുള്ള സിൽവർ സ്പൈസ് ഹോട്ടലിലെ 107 ാം നന്പർ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.[www.malabarflash.com]
മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം മൂലമാണ് ആത്മഹത്യ ചെയ്തതെന്നു സൂചിപ്പിക്കുന്ന കുറിപ്പ് മുറിയിൽനിന്നു ലഭിച്ചു. തൊഴിൽപരമായ സമ്മർദത്തെത്തുടർന്നാണ് ജീവനൊടുക്കുന്നതെന്നും ഇതിനു പിന്നിൽ നോർത്ത് എസ്ഐ വിപിൻദാസും സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജെ. പീറ്ററുമാണെന്നും കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കൊച്ചി സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ. ലാൽജി പറഞ്ഞു.
ഞായറാഴ്ച രാവിലെ ഗോപകുമാറിനെ വീട്ടുകാർ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് നോർത്ത് സ്റ്റേഷനിൽ വിളിച്ച് അന്വേഷിച്ചു. സ്റ്റേഷനിൽനിന്നു വിളിച്ചിട്ടും ഫോണ് എടുക്കാത്തതിനാൽ രണ്ടു പോലീസുകാർ ലോഡ്ജിൽ അന്വേഷിച്ച് എത്തുകയായിരുന്നു. വാതിലിൽ മുട്ടിയിട്ടും തുറക്കാത്തതിനെത്തുടർന്ന് സംശയം തോന്നി മുറിയുടെ പിറകു വശത്തെ ജനലിന്റെ ചില്ലു തകർത്തു നോക്കിയപ്പോഴാണു ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്.

തുടർന്നു പോലീസുകാരും ലോഡ്ജിലെ ജീവനക്കാരും ചേർന്നു വാതിൽ പൊളിച്ച് അകത്തു കയറുകയായിരുന്നു.ലോഡ്ജിലെ സിസിടിവിയിൽനിന്നു ലഭിച്ച ദൃശ്യങ്ങളിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ഗോപകുമാർ ലോഡ്ജിൽ എത്തിയതായി വ്യക്തമാണ്. രാത്രി ഏഴിനുള്ളിൽ മരണം സംഭവിച്ചിരിക്കാമെന്നാണ് കരുതുന്നത്. ആറു മാസത്തിലധികമായി ഈ ലോഡ്ജിലാണ് ഗോപകുമാർ താമസിച്ചിരുന്നത്.
പ്രൊബേഷന്റെ ഭാഗമായി ഒരാഴ്ചയായി ഗോപകുമാറിനു തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ട്രെയിനിംഗായിരുന്നു. തൃപ്പൂണിത്തുറയിലെ പരിശീലന ക്ലാസിനു ശഷം എല്ലാ ദിവസവും അഞ്ചോടെ നോർത്ത് സ്റ്റേഷനിൽ ഗോപകുമാർ എത്താറുണ്ടായിരുന്നെന്നു സഹപ്രവർത്തകർ പറഞ്ഞു. എന്നാൽ, ശനിയാഴ്ച എത്തിയില്ല.

ഡ്യൂട്ടിക്കുശേഷം റൂമിലേക്കു പോയെന്നാണു സഹപ്രവർത്തകർ കരുതിയത്. ഞായറാഴ്ചയും പരിശീലനമുണ്ടായിരുന്നതിനാൽ തൃപ്പൂണിത്തുറയിലെ ഓഫീസിലേക്കു പോയെന്നു കരുതി. പിന്നീട് ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ സഹപ്രവർത്തകരായ രണ്ടു പോലീസുകാർ അന്വേഷിച്ചെത്തുകയായിരുന്നു. കഴിഞ്ഞ മേയിലാണ് എസ്ഐ സെലക്ഷൻ ലഭിച്ച് ഗോപകുമാർ നോർത്ത് സ്റ്റേഷനിൽ പ്രൊബേഷണറി എസ്ഐ ആയി എത്തിയത്. ഇതിന് മുന്പ് എക്സൈസ് പ്രിവന്റീവ് ഓഫീസറായിരുന്നു.
സംഭവമറിഞ്ഞ് കൊച്ചി റേഞ്ച് ഐജി പി. വിജയൻ, എസിപി കെ. ലാൽജി, സെൻട്രൽ സ്റ്റേഷൻ ഹൗസ് ഓഫീസർ അനന്തലാൽ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. മരണത്തിനു പിന്നിലെ കാരണം വിശദമായി അന്വേഷിക്കുമെന്നും കേസന്വേഷണത്തിന്റെ ചുമതല ഡിസിപി എ.ആർ. പ്രേംകുമാറിനായിരിക്കുമെന്നും ഐജി പറഞ്ഞു.
ബന്ധുക്കൾ എത്തിയതിനു ശേഷം ഞായറാഴ്ച രാത്രി വൈകിയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും. ഭാര്യ: വിജിത വി.ജി. നായർ, മക്കൾ: നന്ദഗോപൻ, അനന്തഗോപൻ.

No comments:
Post a Comment