ചെറുവത്തൂർ: റാസൽഖൈമയിൽ വാഹനാപകടത്തിൽ മരിച്ച കൊടക്കാട് വെള്ളച്ചാലിലെ ഇ.ശ്രീജിത്തിന്റെ (33) മൃതദേഹം നാട്ടിൽ കൊണ്ടുവന്നു സംസ്കരിക്കും.[www.malabarflash.com]
കഴിഞ്ഞദിവസം രാത്രി 10.30ന് റാസൽഖൈമ ഫിലയിലെ പുതിയ റിങ് റോഡിലാണ് ശ്രീജിത്ത് സഞ്ചിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ശ്രീജിത്ത് സംഭവ സ്ഥലത്തു തന്നെ മരിച്ചു.
മൃതദേഹം റാക് സെഫ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹം റാക് സെഫ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
12 വർഷമായി റാസൽഖൈമയിലുള്ള ശ്രീജിത്ത് ആർക്കി മൊബൈൽ ഫാക്ടറിയിൽ ഫാബ്രിക്കേറ്ററായി ജോലി ചെയ്യുകയായിരുന്നു.
നാട്ടിൽ പുതുതായി വീട് നിർമിച്ച് പ്രവേശനം നടത്താനിരിക്കേയാണു ദുരന്തം. മടയമ്പത്ത് കുഞ്ഞിരാമന്റെയും ഇ.ശാന്തയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരി: ശ്രീജ.
No comments:
Post a Comment