കൊച്ചി: ചർമത്തിലെ ഈർപ്പം നഷ്ടപ്പെടുന്നതാണു കുട്ടികളിലുണ്ടാകുന്ന ത്വക്രോഗങ്ങൾക്കു പ്രധാന കാരണമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ്സ്, വെനേറിയോളജിസ്റ്റ്സ് ആൻഡ് ലെപ്രോളജിസ്റ്റ്സിന്റെ ദേശീയ സമ്മേളനത്തിൽ വിദഗ്ധർ ചൂണ്ടിക്കാട്ടി.[www.malabarflash.com]
എണ്ണതേച്ചുകുളി ഒഴിവാക്കി പകരം ക്രീമുകൾക്കും മോയിസ്ചറൈസർ ലോഷനുകൾക്കും പിന്നാലെ പോയതാണു കുട്ടികളിലെ ചർമരോഗങ്ങൾക്കു മുഖ്യകാരണമെന്നു സമ്മേളനത്തിന്റെ സയന്റിഫിക് ഓഫീസറും പ്രമുഖ ചർമരോഗ വിദഗ്ധനുമായ ഡോ. സെബാസ്റ്റ്യൻ ക്രൈറ്റണ്‍ പറഞ്ഞു.
അമിതമായ വൃത്തിഭ്രമം മൂലം കുട്ടികളുടെ തുണികൾ കഴുകാൻ പലരും ആന്റിസെപ്റ്റിക് ലിക്വിഡുകൾ ഉപയോഗിക്കുന്നു. എത്ര കഴുകിയാലും തുണികളിൽ ഇതിന്റെ അംശം അവശേഷിക്കുന്നതു ചർമത്തിൽ അസ്വസ്ഥതകളുണ്ടാക്കും.
അമിതമായ വൃത്തിഭ്രമം മൂലം കുട്ടികളുടെ തുണികൾ കഴുകാൻ പലരും ആന്റിസെപ്റ്റിക് ലിക്വിഡുകൾ ഉപയോഗിക്കുന്നു. എത്ര കഴുകിയാലും തുണികളിൽ ഇതിന്റെ അംശം അവശേഷിക്കുന്നതു ചർമത്തിൽ അസ്വസ്ഥതകളുണ്ടാക്കും.
കുട്ടികളിലെ സോറിയാസിസ് രോഗം വർധിക്കുന്നത് ആശങ്കാജനകമായ രീതിയിലാണ്. ജനിതകമായി രൂപംകൊള്ളുന്നതും പാരിസ്ഥിതികമായി രൂപാന്തരം സംഭവിക്കുന്നതുമായ സോറിയാസിസ് കൃത്യമായ ചികിത്സ എടുത്തില്ലെങ്കിൽ ആന്തരാവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
മുൻകാലങ്ങളിൽ മധ്യവയസ്കരായ പുരുഷന്മാരിൽ കാണപ്പെട്ടിരുന്ന കഷണ്ടിയുടെ ആരംഭം ഇപ്പോൾ കൗമാരപ്രായത്തിലുള്ള ആണ്‍കുട്ടികളിലും കണ്ടുവരുന്നതായും വിദഗ്ധർ പറഞ്ഞു. കേരളത്തിൽ 14 വയസുമുതൽ നെറ്റികയറൽ സാധാരണമാണെന്ന് ഡോ. സൗമ്യ ജഗദീശൻ പറഞ്ഞു.

അന്‍പത് വയസെത്തുന്പോഴേക്കും 50 ശതമാനത്തിനടുത്ത് മലയാളി പുരുഷന്മാർ കഷണ്ടിബാധിതരാകുന്നു. സ്ത്രീകളിൽ മുടി വകയുന്ന ഭാഗത്താണ് കഷണ്ടിയുടെ ആരംഭം സംഭവിക്കുക. പുരുഷന്മാരിൽ ഹോർമോണ്‍ തകരാർ മൂലമാണ് കഷണ്ടി ആരംഭിക്കുന്നതെങ്കിൽ സ്ത്രീകളിൽ ഇതു തുടങ്ങുന്നത് ഹോർമോണ്‍ തകരാറുകൾക്കു പുറമെ മാനസികസമ്മർദവും പോഷകാഹാരക്കുറവും മൂലമാണ്. പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ കുത്തിവയ്ക്കുന്നതിലൂടെ കഷണ്ടിയുടെ വ്യാപനം തടയാൻ കഴിയുമെന്നും ഡോ. സൗമ്യ ചൂണ്ടിക്കാട്ടി.
മൂന്നു ദിവസത്തെ സമ്മേളനത്തിൽ 160ൽ പരം വിഷയങ്ങളെ ആസ്പദമാക്കി ആയിരത്തോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചതായി സംഘാടകസമിതി ചെയർമാൻ ഡോ. വി.പി. കുര്യൈപ്പ് അറിയിച്ചു.
മൂന്നു ദിവസത്തെ സമ്മേളനത്തിൽ 160ൽ പരം വിഷയങ്ങളെ ആസ്പദമാക്കി ആയിരത്തോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചതായി സംഘാടകസമിതി ചെയർമാൻ ഡോ. വി.പി. കുര്യൈപ്പ് അറിയിച്ചു.
വിദേശ പ്രതിനിധികൾ ഉൾപ്പെടെ 5000ത്തിലേറെ ചർമരോഗ വിദഗ്ധർ കൊച്ചിയിലെ ലെ മെറിഡിയൻ കണ്വൻഷൻ സെന്ററിലും ക്രൗണ്‍പ്ലാസ ഹോട്ടലിലുമായി നടന്ന സമ്മേളനത്തിൽ പങ്കെടുത്തു.
No comments:
Post a Comment