മധുര: തമിഴ്നാട്ടിലെ നാമക്കലിന് സമീപമുണ്ടായ വാഹനാപകടത്തിൽ ക്രിക്കറ്റ് താരം മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. തഞ്ചാവൂർ സ്വദേശി ഡി. പ്രഭാകരൻ(23) ആണ് മരിച്ചത്. തമിഴ്നാട് ലീഗ് ക്രിക്കറ്റ് താരങ്ങളുമായി പോവുകയായിരുന്ന രണ്ട് കാറുകളാണ് അപകടത്തിൽ പെട്ടത്.[www.malabarflash.com]
നാമക്കലിന് സമീപം പാരമതി വലൂരിലാണ് അപകടമുണ്ടായത്. കാറുകൾ കൂട്ടിയിടിച്ച് പാലത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊങ്കലിനോട് അനുബന്ധിച്ച് നാമക്കലിൽ നടന്ന മത്സരത്തിൽ പങ്കെടുത്തശേഷം ഹോട്ടലിലേക്ക് മടങ്ങവെയാണ് അപകടം. അപകടത്തിന്‍റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

No comments:
Post a Comment