ദുബൈ: മലയാളി യുവാക്കളുടെ ഇഷ്ട ക്രീമായ ഫായിസയ്ക്ക് ദുബൈയില്‍ വിലക്ക്. മെര്‍ക്കുറിയടക്കം മനുഷ്യ ശരീരത്തിന് ഹാനികരമാകുന്ന വസ്തുക്കളാണ് സൗന്ദര്യവര്‍ദ്ധക വസ്തുവായി ഉപയോഗിക്കുന്ന ഫായിസായില്‍ കണ്ടെത്തിയിരിക്കുന്നത്. ദുബൈ ആരോഗ്യവിഭാഗത്തിന്റെ ഇത്തരം കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഫായിസ ക്രീമിന് ദുബൈ നഗരസഭ വിലക്കേര്‍പെടുത്തിയത്.[www.malabarflash.com]
ദുബൈയില്‍ നിന്നാണ് ഫായിസ ക്രീമിന്റെ പേരും പെരുമയും മലയാളി യുവാക്കള്‍ക്ക് പരിചയമായത്. പാക്കിസ്ഥാന്‍ നിര്‍മിതമായ ഈ ക്രീം ഗര്‍ഭിണികളില്‍ ഓപ്പറേഷന്‍ നടത്തിയതിനു ശേഷമുള്ള പാടുകള്‍ മാറാനാണ് അധികവും ഉപയോഗിക്കുന്നത്. ഇത് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമല്ലാതെ ഉപയോഗിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.
എന്നാല്‍ കേരളത്തിലും ദുബൈയിലും ഇത് മുഖസൗന്ദര്യത്തിനാണ് ഉപയോഗിക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക ഗള്‍ഫ് ബസാറുകള്‍ വഴി ഏജന്റുമാര്‍ വഴിയും ക്രീം വന്‍തോതിലാണ് വിറ്റഴിച്ചുവരുന്നത്. മലബാര്‍ മേഖലയിലാണ് ഇതിന് ആവശ്യക്കാര്‍ കൂടുതല്‍. ലക്ഷക്കണക്കിന് രൂപയുടെ വ്യാപാരമാണ് ഓരോ ദിവസവും കേരളത്തില്‍ നടക്കുന്നത്.
ക്രീമില്‍ ഹൈഡ്രോക്വിപ്‌നോണ്‍ എന്ന മരുന്ന് ചേര്‍ത്തതായും കണ്ടെത്തിയിട്ടുണ്ട്. ഈ ക്രീം ഉപയോഗിക്കുന്നവരില്‍ ക്യാന്‍സര്‍ അടക്കം മാരകമായ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ഫായിസ വില്‍ക്കുകയോ ഇതിന്റെ പരസ്യം ശ്രദ്ധയില്‍പെടുകയോ ചെയ്താല്‍ ഉടന്‍ അറിയിക്കണമെന്നാണ് ദുബൈ നഗരസഭ അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
No comments:
Post a Comment