കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 724 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു.[www.malabarflash.com]
ദുബൈയില്‍നിന്ന് കോഴിക്കോട്ടെത്തിയ രണ്ട് യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. എയര്‍ ഇന്ത്യയുടെ എ.ഐ-344 ദുബായ്-കോഴിക്കോട് വിമാനത്തിലെത്തിയ കണ്ണൂര്‍ എ.കെ.ജി. റോഡ് കരുവാന്റെ വളപ്പില്‍ അബ്ദുള്‍ ലത്തീഫില്‍(44)നിന്ന് 266 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്.

മുന്‍കൂട്ടി വിവരം ലഭിച്ചതനുസരിച്ച് കാത്തിരുന്ന കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം ഇയാളെ പിടികൂടി ചോദ്യംചെയ്യുകയായിരുന്നു. വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ സ്വര്‍ണച്ചെയിന്‍ പരിശോധനയില്‍ കണ്ടെടുക്കുകയായിരുന്നു. ഇതില്‍നിന്ന് 266 ഗ്രാം സ്വര്‍ണം വീണ്ടെടുത്തു. പിടികൂടിയ സ്വര്‍ണത്തിന് ഇന്ത്യന്‍ വിപണിയില്‍ 8,23,870 രൂപ വിലവരും. ഇയാളെ അറസ്റ്റ്‌ചെയ്തശേഷം ജാമ്യത്തില്‍ വിട്ടു.
എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ ദുബൈ-കോഴിക്കോട് വിമാനത്തിലെത്തിയ കര്‍ണാടക കാര്‍വാര്‍ നാഗര്‍ ബസ്തിഗിരി ബാഷാ അക്തര്‍ സബ്ഖാദര്‍ (43) എന്ന യാത്രക്കാരനില്‍നിന്ന് 458 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം തകിടുകളാക്കി ബിസ്‌കറ്റ് ടിന്‍, ടാല്‍ക്കംപൗഡര്‍ ടിന്‍, കൊറുഗേറ്റഡ് കാര്‍ബോര്‍ഡ് പാളികള്‍ എന്നിവയില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ഇതിന് ഇന്ത്യന്‍ വിപണിയല്‍ 14,17,510 രൂപ വിലവരും. രണ്ടു കേസുകളിലുമായി 22,41,380 രൂപയുടെ 724 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് കണ്ടെടുത്തത്.
കംസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍മാരായ ഇ.എസ്. നിഥിന്‍ലാല്‍, ഡി.എന്‍. പന്ത്, സൂപ്രണ്ടുമാരായ ഡാള്‍ട്ടണ്‍ ഫോര്‍ട്ട്, ഇ. രമ, പി.ജി. വിനയകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ എന്‍.പി. ഗോപിനാഥ്, എം. ജയന്‍, അഭിനവ് സിങ് ബിസ്ത്, സത്യമേന്ദ്രസിങ്, വി.പി. ഹരിദാസ് എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടിച്ചത്.

No comments:
Post a Comment