ഗോൾഡ് കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസിൽ മെഡൽവേട്ട തുടരുന്നതിനിടെ ഇന്ത്യയ്ക്കു നാണക്കേടായി മലയാളി താരങ്ങൾ. കേരളത്തിൽനിന്നുള്ള കെ.ടി.ഇർഫാനെയും രാഗേഷ് ബാബുവിനെയും കോമണ്‍വെൽത്ത് ഗെയിംസിൽനിന്നു പുറത്താക്കി. ഗെയിംസ് വില്ലേജിലെ ഇരുവരുടെയും മുറിയുടെ സമീപത്തുനിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടർന്നാണ് ഗെയിംസ് സംഘാടകരുടെ നടപടി.[www.malabarflash.com]
ഇരുവരുടെയും അക്രഡിറ്റേഷനും റദ്ദുചെയ്തിട്ടുണ്ട്. ഇതിനാൽ രണ്ടു താരങ്ങളും ഉടൻതന്നെ ഇന്ത്യയിലേക്കു മടങ്ങേണ്ടിവരും. ഇരുവരെയും ഏറ്റവും അടുത്ത വിമാനത്തിൽ ഇന്ത്യയിലേക്കു തിരിച്ചയയ്ക്കാൻ ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷനോട് കോമണ്‍വെൽത്ത് ഗെയിംസ് ഫെഡറേഷൻ പ്രിസിഡന്റ് ലൂയിസ് മാർട്ടിൻ ആവശ്യപ്പെട്ടു. അക്രഡിറ്റേഷൻ റദ്ദാക്കിയതിനാൽ ഇരുവർക്കും ഇനി ഗെയിംസ് വില്ലേജിൽ തുടരാൻ കഴിയില്ല.
അതേസമയം, താരങ്ങളുടെ രക്ത, മൂത്ര സാന്പിളുകൾ പരിശോധിച്ചെങ്കിലും ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിയിക്കാൻ കഴിഞ്ഞില്ല. താരങ്ങളുടെ ബാഗിൽനിന്നാണ് സിറിഞ്ച് കണ്ടെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. റിപ്പോർട്ടുകളോട് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ ഇതേവരെ പ്രതികരിച്ചിട്ടില്ല.
നടത്ത ഇനത്തിൽ മത്സരിച്ച കെ.ടി.ഇർഫാൻ നേരത്തെ പുറത്തായിരുന്നു. എന്നാൽ മികച്ച പ്രകടനത്തോടെ രാഗേഷ് ബാബു ട്രിപ്പിൾ ജംപ് ഫൈനലിൽ കടന്നു. ശനിയാഴ്ചയായിരുന്നു രാഗേഷിന്റെ മത്സരം. നടപടി നേരിട്ടതിനാൽ രാഗേഷിന് ഇനി ഗെയിംസിൽ മത്സരിക്കാൻ കഴിയില്ല. നേരത്തെ, ഇന്ത്യയുടെ ബോക്സിംഗ് താരങ്ങളുടെ കൈയിൽനിന്ന് സിറിഞ്ച് പിടികൂടിയിരുന്നെങ്കിലും ഇവർക്കു താക്കീത് നൽകി വിടുകയാണുണ്ടായത്.

No comments:
Post a Comment