Latest News

ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവത്തിന് ശനിയാഴ്ച കൊടിയേറും

ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ടു മഹോത്സവത്തിന് ശനിയാഴ്ച രാവിലെ 11.05ന് കൊടിയേറും. ഏപ്രില്‍ 18 വരെ ബ്രഹ്മശ്രീ ഉച്ചില്ലത്ത് കെ യു പത്മനാഭ തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ വിവിധ ആദ്ധ്യാത്മിക കലാ സാംസ്‌കാരിക പരിപാടികളോടെ മഹോത്സവം നടക്കുന്നത്.[www.malabarflash.com]

വെള്ളിയാഴ്ച രാവിലെ ക്ഷേത്ര മാതൃസമിതി, തെക്കേക്കര മാതൃസമിതി, കുണ്ടില്‍ ഫ്രണ്ട്‌സ് തെക്കേക്കര എന്നിവരുടെ നേതൃത്വത്തില്‍ കലവറനിറച്ചു. തുടര്‍ന്ന് പ്രവീണ്‍ കുമാര്‍ കോടോത്തിന്റെ ആദ്ധ്യാത്മിക പ്രഭാഷണം നടന്നു. 

15 ന് ഞായറാഴ്ച പുലര്‍ച്ചെ 3.50 ന് വിഷുക്കണി, 5 മണിക്ക് പയ്യന്നൂര്‍ ജെ.പുഞ്ചക്കാടും സംഘത്തിന്റെ പുല്ലാങ്കുഴല്‍ കച്ചേരി, വൈകുന്നേരം 3.30 ന് പാലക്കുന്ന് ഭഗവതി ക്ഷേത്ര ഉദുമ  കിഴക്കേക്കര മാതൃസമിതിയുടെ നേതൃത്വത്തില്‍ വനിതാ കോല്‍ക്കളി, വൈകുന്നേരം 5.30ന് കാഴ്ചശീവേലി, ചെണ്ടമേളം, തിടമ്പ് നൃത്തം, രാത്രി 9 മണിക്ക് ക്ഷേത്ര പരിസരത്തെ കുട്ടികളുടെ നൃത്തനൃത്യങ്ങള്‍. നടുവിളക്ക് - നിറമാല ഉത്സവ ദിവസമായ 

16ന് തിങ്കളാഴ്ച വൈകുന്നേരം 6.30ന് ദീപാരാധന, തായമ്പക, ചുറ്റുവിളക്ക്, രാത്രി 8 മണിക്ക് തിടമ്പ്‌നൃത്തം 9.30 ന് തിരുവനന്തപുരം ബ്രഹ്മപുത്രയുടെ സിനി വിഷ്വല്‍ നൃത്തനാടകം 'ചുടലിമാടന്‍'.
ഏപ്രില്‍ 17ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്ര മാതൃസമിതിയുടെയും കോട്ടിക്കുളം കുറുംബാ ഭഗവതി ക്ഷേത്ര കൃഷ്ണമഠം വനിതാ സംഘത്തിന്റെയും തിരുവാതിരക്കളി. വൈകുന്നേരം 6 മണിക്ക് ക്ഷേത്ര പൂര്‍വ്വിക സ്ഥാനത്തേക്ക് പള്ളിവേട്ടയ്ക്കുള്ള പുറപ്പാട്. തുടര്‍ന്ന് പള്ളിവേട്ടയും കഴിഞ്ഞ് തിരിച്ചെഴുന്നള്ളത്ത്, വെടിത്തറയില്‍ പൂജ, വെടിക്കെട്ട്, പള്ളിക്കുറപ്പ്. 
ഏപ്രില്‍ 18 ന് 4 മണിക്ക് ആറാട്ട് എഴുന്നള്ളത്ത്, 4.30 ന് ഭക്തിഗാനസുധ, 6 മണിക്ക് ആറാട്ട് , 7 മണിക്ക് ചെണ്ടമേളം, കട്ടയില്‍ പൂജ, തിടമ്പ് നൃത്തം രാത്രി 8.30 ന് കൊടിയിറക്കം, മഹാപൂജ, സംപ്രോക്ഷണം, സമാപ്തി.
ആറാട്ടുമഹോത്സവ ഭാഗമായി വിഷു ഒഴികേ എല്ലാ ദിവസവും അന്നദാനവും, എല്ലാ ദിവസവും വിവിധ ക്ഷേത്ര ഭജന സമിതിയുടെ ഭജനയും ഉണ്ടായിരിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.