മാവേലിക്കര: ആറു വയസുകാരനായ മകന്റെ മുന്നിൽവച്ച് മാതാപിതാക്കളെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടി.[www.malabarflash.com]
മാവേലിക്കര തെക്കേക്കര പല്ലാരിമംഗലത്ത് ഉറകാരേത്ത് ജംഗ്ഷനു സമീപം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 2.45 നായിരുന്നു സംഭവം. പല്ലാരിമംഗലം ദേവു ഭവനത്തിൽ ബിജു(50), ഭാര്യ ശശികല (42) എന്നിവരാണു കൊല്ലപ്പെട്ടത്.
അയൽവാസിയായ പ്രതി പല്ലാരിമംഗലം തിരുവന്പാടി വീട്ടിൽ സുധീഷ് (38) പിടിയിലായി. ദന്പതികളെ കന്പിവടി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി ഇഷ്ടികകൊണ്ട് വീണ്ടും തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
അയൽവാസിയായ പ്രതി പല്ലാരിമംഗലം തിരുവന്പാടി വീട്ടിൽ സുധീഷ് (38) പിടിയിലായി. ദന്പതികളെ കന്പിവടി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി ഇഷ്ടികകൊണ്ട് വീണ്ടും തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
മക്കളായ ദേവനും ദേവകിക്കുമൊപ്പം മാവേലിക്കരയിൽ പോയി മടങ്ങിയെത്തിയ ബിജുവിനെ സുധീഷ് അസഭ്യം പറഞ്ഞു. ഇതു ചോദ്യം ചെയ്ത ബിജുവിനെ സുധീഷ് കന്പിവടികൊണ്ട് ആക്രമിക്കുക യായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ ബിജുവിന്റെ ഭാര്യ ശശികലയെയും ഇയാൾ കന്പിവടികൊണ്ട് ആക്രമിച്ചു. അടി കൊണ്ടു നിലത്തുവീണ ഇരുവരെയും ഇഷ്ടിക കൊണ്ട് മാറി മാറി ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു
ഇതെല്ലാം കണ്ടുനിന്ന ബിജുവിന്റെ മകൻ ദേവനെ ആക്രമിക്കാനായി സുധീഷിന്റെ അടുത്ത ശ്രമം. എന്നാൽ, കുട്ടി സുധീഷിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ടു വെളിയിലേക്ക് ഓടി. അടിയേറ്റ് രക്തത്തിൽ കുളിച്ചു കിടന്ന ബിജുവിനെയും ഭാര്യയെയും ആംബുലൻസിൽ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല.

പ്രതിയെ പുത്തൻകുളങ്ങരയ്ക്കു സമീപം പോലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. സുധീഷ് നിരന്തരം ബിജുവിനെയും കുടുംബത്തെയും ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു.
ആർ. രാജേഷ് എംഎൽഎ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ്, തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലാ ലക്ഷ്മണൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
ആർ. രാജേഷ് എംഎൽഎ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ്, തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലാ ലക്ഷ്മണൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
No comments:
Post a Comment