കാസര്‍കോട്: പതിനൊന്നുവയസുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ യുവാവിനെ കാസര്‍കോട് അഡീ. സെഷന്‍സ് കോടതി നാലുവര്‍ഷം കഠിനതടവിനും 25000 രൂപ പിഴയടക്കാനും വിധിച്ചു. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കള്ളാര്‍ കുടുംബൂര്‍ കോളനിയിലെ കെ കണ്ണനെ(36)യാണ് കോടതി ശിക്ഷിച്ചത്.[www.malabarflash.com]
2015 മെയ് 5ന് കണ്ണന്റെ ബന്ധുവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ ഇവിടെ ആരുമില്ലാതിരുന്നതിനാല്‍ തിരിച്ചുപോകാനൊരുങ്ങുമ്പോള്‍ അവിടെയെത്തിയ കണ്ണന്‍ പെണ്‍കുട്ടിയെ ബലമായി വീട്ടിനകത്തേക്ക് എടുത്തുകൊണ്ടുപോയി കുട്ടിയുടെ ശരീരഭാഗങ്ങളില്‍ പിടികൂടിയും തലോടിയും പീഡിപ്പിക്കുകയായിരുന്നു.
നിലവിളിച്ചുകൊണ്ട് വീട്ടിലേക്ക് ഓടിപ്പോയ പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് രാജപുരം പോലീസ് കേസെടുക്കുകയും എസ്‌ഐയായിരുന്ന രാജീവന്‍ പുതിയവളപ്പില്‍ കണ്ണനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വിവിധ വകുപ്പുകളിലായി മൂന്നുവര്‍ഷവും പതിനയ്യായിരം രൂപയും ഒരു വര്‍ഷവും പതിനായിരവും രണ്ടു വര്‍ഷവുമായാണ് ശിക്ഷ വിധിച്ചത്.
No comments:
Post a Comment