കോട്ടയം: കളിക്കുന്നതിനിടെ പ്ലാസ്റ്റിക് ബോൾ ശ്വാസനാളത്തിൽ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. ദീപിക പത്രാധിപ സമിതിയംഗം കോട്ടയം അന്പാറനിരപ്പേൽ വലിയവീട്ടിൽ മുക്കാലടിയിൽ മാക്സിൻ ഫ്രാൻസിസിന്റെ മകൻ എയ്ഡൻ ഡേവിസ് മാക്സിൻ (ഏഴുമാസം) ആണ് മരിച്ചത്.[www.malabarflash.com]
വ്യാഴാഴ്ച രാത്രി എട്ടോടെ സഹോദരങ്ങളോടൊപ്പം കളിക്കുന്നതിനിടയിൽ ആയിരുന്നു അപകടം. കളിക്കിടെ അബദ്ധത്തിൽ കുഞ്ഞ് പ്ലാസ്റ്റിക് ബോൾ വിഴുങ്ങി. ഉടൻ തന്നെ കുഞ്ഞിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്: ജിൻസി തീക്കോയി മാറാമറ്റം കുടുംബാംഗം. സഹോദരങ്ങൾ: ഏബൽ, എയ്ഞ്ചൽ.

No comments:
Post a Comment