കണ്ണൂര്‍: നവവരനായ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനെ വീടിനകത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പിണറായി ഡോക്ടര്‍ മുക്കിലെ ഷബിന്‍ നിവാസില്‍ വാണിയംകുനിയില്‍ ഷിബിനാണ് (24) മരിച്ചത്.[www.malabarflash.com]
ഏറണാകുളം ഇന്‍ഫോ പാര്‍ക്കില്‍ ജോലിയുള്ള യുവാവ് വ്യാഴാഴ്ചയാണ് ജോലി സ്ഥലത്ത് നിന്നും വീട്ടിലെത്തിയത്. ചക്കരക്കല്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ.ശശിധരന്റെയും ബിനയുടെയും മകനാണ്. ഏറണാകുളം സ്വദേശിനി ആതിരയാണ് ഭാര്യ.
ഇക്കഴിഞ്ഞ ജനവരി 28നായിരുന്നു വിവാഹം. ഇരുവരും പ്രണയിച്ച് വിവാഹിതരായതാണ്. ആതിര സ്വന്തം വീട്ടിലാണുള്ളത്. ജിന്‍സിയാണ് ഷബിന്റെ ഏക സഹോദരി.
അമ്മയും സഹോദരിയും ചികിത്സയുടെ ഭാഗമായി കണ്ണൂര്‍ എ.കെ.ജി. ആശുപത്രിയിലായിരുന്നു. വെളളിയാഴ്ച ഡിസ്ചാര്‍ജാവുന്ന ഇരുവരെയും കൂട്ടി വരാനായി അച്ഛന്‍ ശശിധരന്‍ വീടിന്റെ മുകള്‍നിലയില്‍ ഉറങ്ങുകയായിരുന്ന ഷബിനെ വിളിച്ചുണര്‍ത്താന്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.
No comments:
Post a Comment