ചണ്ഡിഗഡ്: മൊബൈൽ ഫോണിൽ ഹെഡ് ഫോണ് ഉപയോഗിച്ചു പാട്ടുകേൾക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു യുവാവ് മരിച്ചു. ചണ്ഡിഗഡിലെ യമുനാനഗറിലാണ് ദാരുണ സംഭവം.[www.malabarflash.com]
തഥ് സിംഗ് എന്ന ഇരുപത്തിരണ്ടുകാരനാണു മരിച്ചത്. തഥ് സിംഗ് ഫോണ് പ്ലഗ്ഗിൽ കുത്തിയിട്ട് ഹെഡ്ഫോണ് ഉപയോഗിച്ചു പാട്ടുകേൾക്കുകയായിരുന്നു. ഈ സമയം വീട്ടിൽ വൈദ്യുത ബന്ധമില്ലായിരുന്നു. എന്നാൽ വീട്ടിൽ പെട്ടെന്നു വൈദ്യുതബന്ധം പുനഃസ്ഥാപിച്ചതോടെ ഹെഡ്ഫോണിൽനിന്ന് ഇയാൾക്കു ഷോക്കേൽക്കുകയായിരുന്നു.
യുവാവിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു കൈമാറി.

No comments:
Post a Comment