തിരുവനന്തപുരം: ഒഴിവു വരുന്ന രാജ്യസഭാ സ്ഥാനങ്ങളിൽ യുഡിഎഫിന് ജയസാധ്യതയുള്ള സീറ്റ് കേരള കോണ്‍ഗ്രസിനു നൽകും. കേരള നേതാക്കളുടെ തീരുമാനത്തിന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അനുമതി നൽകിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു. നിലവിൽ യുഡിഎഫ് മുന്നണിയുടെ ഭാഗമല്ലാത്ത പാർട്ടിക്കാണ് കോണ്‍ഗ്രസ് നേതൃത്വം സീറ്റ് വച്ചുനീട്ടിയത്.[www.malabarflash.com]
രാജ്യസഭാ സീറ്റ് കെ.എം മാണിയുടെ കേരള കോണ്‍ഗ്രസിനു വിട്ടുനൽകാൻ ധാരണയായത് ലീഗിന്റെ ശക്തമായ ഇടപെടലായിരുന്നു. മാണിയേയും കൂട്ടരെയും മുന്നണിയിലേക്ക് മടക്കിക്കൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്നും അതിന് കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്നും മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി നിലപാടെടുത്തു. കേരളാ കോണ്‍ഗ്രസും ലീഗും വിട്ടുവീഴ്ചകൾക്ക് തയാറാകാതെ നിലപാടിലുറച്ച് നിന്നതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന് വഴങ്ങേണ്ടി വരുകയായിരുന്നു.
നേരത്തെ, പി.ജെ.കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കാനുള്ള നീക്കത്തിനെതിരേ കോണ്‍ഗ്രസിലെ യുവനേതാക്കൾ രംഗത്തെത്തിയിരുന്നു. വി.ടി.ബൽറാം, ഷാഫി പറന്പിൽ, ഹൈബി ഈഡൻ, ഡി.സിദ്ധിഖ്, റോജി എം.ജോണ്‍, അനിൽ അക്കര തുടങ്ങിയവരൊക്കെ പുതുമുഖങ്ങളെ പരിഗണിക്കണമെന്ന ആവശ്യം ശക്തമായി ഉയർത്തി. ഈ പ്രതിഷേധങ്ങളെല്ലാം തള്ളിയാണ് മുന്നണിയിൽപോലും അംഗമല്ലാത്ത മാണി ഗ്രൂപ്പിനു രാജ്യസഭാ സീറ്റ് നൽകാൻ നേതൃത്വം തീരുമാനിച്ചത്.

No comments:
Post a Comment