ദോഹ/റിയാദ്: നിപ്പ വൈറസ് ബാധയെ തുടർന്ന് കേരളത്തിൽ നിന്നുള്ള പച്ചക്കറികൾക്കും പഴങ്ങൾക്കും ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യയും ഖത്തറും വിലക്കേർപെടുത്തി.[www.malabarflash.com]
തീരുമാനം ഉടൻ നടപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങൾക്കും സൗദി പരിസ്ഥിതി മന്ത്രാലയം നിർദേശം നൽകി. ഖത്തറിൽ സ്ഥിതി നിയന്ത്രണവിധേയമാകുന്നത് വരെ താൽക്കാലിക വിലക്കേർപ്പെടുത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയവും അറിയിച്ചു.
അതേ സമയം, കേരളത്തിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് സ്വദേശികൾക്കും വിദേശികൾക്കും ഖത്തർ മുന്നറിയിപ്പ് നൽകി. കേരളത്തിലെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നിപ്പ വൈറസ് ബാധയെ തുടർന്ന് വിവിധ അതോറിറ്റികളു മായി ചേർന്ന് ഖത്തർ ആരോഗ്യമന്ത്രാലയം ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.
സ്വദേശികളും വിദേശികളും കേരളത്തിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം. സ്ഥിതി നിയന്ത്രണവിധേയമാകുന്നത് വരെ അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും മന്ത്രാലയം പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
കേരളത്തിൽ നിന്നും ഖത്തറിലേക്കുള്ള യാത്രക്കാർ പനിപോലുള്ള സംശയം ഉണ്ടെങ്കിൽ ആരോഗ്യകേന്ദ്രങ്ങ ളിൽ നിന്നും ആവശ്യമായ പരിശോധനകൾ നടത്തണം. അതേ സമയം പുതിയ നടപടികളിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

No comments:
Post a Comment