കോഴഞ്ചേരി: പരസ്യബോർഡ് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു. മറ്റൊരാൾ രക്ഷപ്പെട്ടു. കൂത്താട്ടുകുളം ചാത്തനാട്ട് വീട്ടിൽ നിഖിൽ (27) കൂടെയുണ്ടായിരുന്ന സുഹൃത്ത് സോബിൻ (28) എന്നിവരാണ് മരിച്ചത്. കൽക്കട്ട സ്വദേശി മിഥുൻ (30) അദ്ഭുതകരമായി രക്ഷപ്പെട്ടു.[www.malabarflash.com]
ശനിയാഴ്ച രാത്രി 8.30ന് കോഴഞ്ചേരി ടൗണിലെ എയ്ഡ് പോസ്റ്റിനു ചേർന്നുള്ള ഇരുനില കെട്ടിടത്തിൽ ഷെഡ്യൂൾഡ് ബാങ്കിന്റെ ബോർഡ് സ്ഥാപിക്കുന്നതിനിടെ 11 കെവി ലൈനിൽ തട്ടിയാണ് വൈദ്യുതാഘാതമേറ്റത്. വൈദ്യുതാഘാതമേറ്റു തെറിച്ചു വീണ ഇവരെ ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
കൂത്താട്ടുകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരാണിവർ. ഏഴുപേരടങ്ങുന്ന സംഘമാണ് ബോർഡ് വയ്ക്കാനെത്തിയത്. നാലുപേർ താഴെ നിൽക്കുകയും മൂന്നുപേർ ബോർഡുമായി കെട്ടിടത്തിനു മുകളിലേക്കു കയറുന്നതിനിടെയാണ് ഷോക്കേറ്റത്.

No comments:
Post a Comment