പാലക്കാട്: ഒലവക്കോട് ഓർമ്മ ടൂറിസ്റ്റ് ഹോമിന്റെ പിറകിലെ തോട്ടിൽ നിന്ന് പോലീസുകാരന്റെ മൃതദേഹം കണ്ടെടുത്തു. പുതുച്ചേരി കൺട്രോൾ റൂമിലെ ഹെഡ് കോൺസ്റ്റബിൾ മാഹി പാറയ്ക്കൽ പട്ടാണിപറമ്പത്ത് വീട്ടിൽ പി പി ദേവാനന്ദ്(46) ആണ് മരിച്ചത്.[www.malabarflash.com]
തിങ്കളാഴ്ച രാവിലെ പത്തോടെയാണ് തോട്ടിൽ മൃതശരീരം നാട്ടുകാർ കണ്ടത്. ഉടൻ നോർത്ത് പോലീസ് സ്ഥലത്തെത്തി പുറത്തെടുത്തു.
ഇയാൾ കഴിഞ്ഞ 16ന് പോണ്ടിച്ചേരിയിൽ നിന്ന് മാഹിയിലേക്ക് കുടുംബസമേതം യാത്ര ചെയ്യുകയായിരുന്നു. സേലത്ത് മഴയിൽ ട്രെയിൻ പിടിച്ചിട്ടു. തുടർന്ന് ബസിൽ പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ എത്തി. ഭക്ഷണം വാങ്ങിക്കാനായി പുറത്തിറങ്ങി. ഒത്തിരി നേരം കാത്തുനിന്നെങ്കിലും എത്തിയില്ല. ഒടുവിൽ കുടുംബം മാഹിയിലേക്ക് തിരിച്ചു.
ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച്ച ബന്ധുക്കൾക്ക് വിട്ടുനൽകും. ശരീരത്തിൽ മറ്റ് മുറിവുകളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഭാര്യ: ഹേമമാലിനി. മക്കൾ: അമയ, ദേവനന്ദ.

No comments:
Post a Comment