ചെന്നൈ: കാമുകനോടൊപ്പം ജീവിക്കുന്നതിനായി സ്വന്തം മക്കളെ എലി വിഷം കൊടുത്ത് കൊന്ന പിണറായിയിലെ സൗമ്യ എന്ന അമ്മയുടെ ക്രൂരത നമ്മൾ കണ്ടതാണ്. ഒടുവിൽ ജയിലിലെ ഒരു മരക്കൊമ്പിൽ സൗമ്യ ജീവിതം അവസാനിപ്പിച്ചു.[www.malabarflash.com]
ഇപ്പോഴിതാ സമാനമായ സംഭവം തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കാമുകനോടൊപ്പം ജീവിക്കുന്നതിനായി അമ്മ സ്വന്തം മക്കളെ ഭക്ഷണത്തിൽ വിഷം ചേർത്ത് കൊന്നു. ഭർത്താവിനെയും വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചെങ്കിലും ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നു. ചെന്നൈയിലെ കുണ്ടൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
അഭിരാമണി (25) ആണ് കുട്ടികളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. വീടിന് സമീപത്തെ ബിരിയാണി കടയിൽ ജോലി ചെയ്യുന്ന സുന്ദരം എന്ന യുവാവിനൊപ്പം ഒളിച്ചോടുന്നതന് വേണ്ടിയാണ് അഭിരാമണി മക്കളെ കൊലപ്പെടുത്തിയത്.
തങ്ങളുടെ ജീവിതത്തിൽ ഭർത്താവും മക്കളും ബുദ്ധിമുട്ടാകുമെന്ന് കരുതിയാണ് കൊല നടത്താൻ അഭിരാമണി മുതിർന്നത്. കൊലയ്ക്ക് ശേഷം രണ്ട് പേരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

No comments:
Post a Comment