ചണ്ഡീഗണ്ഡ്: വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകൾ അയച്ചെന്ന പരാതിയിൽ യുവമോർച്ച നേതാവ് അറസ്റ്റിൽ. ഹരിയാന യുവമോർച്ച ഉപാദ്ധ്യക്ഷൻ അമിത് ഗുപ്തയാണ് അറസ്റ്റിലായത്.[www.malabarflash.com]
ഹരിയാന മഹിള കോൺഗ്രസ് കമ്മിറ്റി ഉപാദ്ധ്യക്ഷ രഞ്ജീതാ മേഹ്ത നൽകിയ പരാതിയിലാണ് അറസ്റ്റ്. സംഭവത്തെ തുടർന്ന് ഇയാളെ ഉപാദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതായി ബി.ജെ.പി സംസ്ഥാനഘടകം അറിയിച്ചു.
രാഷ്ട്രീയ പ്രവർത്തകർ, സമൂഹിക പ്രവർത്തകർ, മാദ്ധ്യമ പ്രവർത്തകർ എന്നിവർ അടക്കം അംഗങ്ങളായുള്ള വാട്സാപ് ഗ്രൂപ്പിലേക്ക് അമിത് ഗുപ്ത 65 ഓളം അശ്ലീല വിഡിയോകൾ അയച്ചെന്നാണു രഞ്ജീതയുടെ പരാതി. ആഗസ്റ്റ് 29, 30 തീയതികളിലായിരുന്നു സംഭവം. പരാതി അന്വേഷിച്ച പോലീസ് അമിത് ഗുപ്തയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് സൈബർ സെൽ അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.
അഞ്ച് വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴ തുടങ്ങിയ ശിക്ഷയ്ക്കുള്ള വകുപ്പുകൾ ചേർത്താണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഇൻസ്പെക്ടർ അരവിന്ദ് കുമാർ പറഞ്ഞു.
അതേസമയം, അമിത്തിന്റെ സുഹൃത്തുക്കളുടെ കൈയിൽ ഫോൺ നൽകിയപ്പോൾ അബദ്ധവശാൽ ഫോണിൽ നിന്ന് വാട്സാപ് ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോകൾ പോസ്റ്റ് ചെയ്യപ്പെടുകയായിരുന്നെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ ദീപക് ശർമ പറഞ്ഞു. സംഭവത്തെ തുടർന്ന് അമിതിനെ പദവിയിൽ നിന്നും നീക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

No comments:
Post a Comment