കണ്ണൂർ: ഉദ്ഘാടനത്തിനു മുൻപ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ആദ്യ യാത്രക്കാരനായി പറന്നിറങ്ങി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. പ്രത്യേക വിമാനത്തിൽ 11.30നാണ് അമിത് ഷാ എത്തിയത്.[www.malabarflash.com]
ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും ശിവഗിരി സന്ദർശനവുമാണ് ആഗമനോദ്ദേശ്യം. പിണറായിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരായ ഉത്തമന്റെയും മകൻ രമിത്തിന്റെയും വീടും സന്ദർശിക്കും.
അമിത് ഷായ്ക്ക് അഡ്വാൻസ്ഡ് സെക്യൂരിറ്റി ലെയ്സണിങ് (എഎസ്എൽ) വിഭാഗം സുരക്ഷയുള്ളതിനാൽ കേന്ദ്ര സുരക്ഷാ ഏജൻസികളുടെ കൂടെ അനുമതിയോടെയാണ് വിമാനമിറക്കിയത്. വിമാനത്താവളത്തിൽ വമ്പിച്ച സ്വീകരണമാണ് ഒരുക്കിയത്.
ഡൽഹി ആസ്ഥാനമായ എആർ എയർവെയ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് അമിത് ഷായ്ക്കു വേണ്ടി പ്രത്യേക വിമാനം ഏർപ്പെടുത്തിയത്. നോൺ ഷെഡ്യൂൾഡ് വിമാനങ്ങൾ പറത്താൻ ഡിജിസിഎയുടെ ലൈസൻസുള്ള 109 ഏവിയേഷൻ കമ്പനികളിലൊന്നാണ് എആർ എയർവെയ്സ്.

No comments:
Post a Comment