കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കേരളത്തിനു പുറത്തുള്ള ഉപരിപഠന സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനു വേണ്ടി ഹയര്‍ എഡൂക്കേഷന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. സെമിനാര്‍ ഞായറാഴ്ച വൈകീട്ട് 3 മണിക്ക് കോഴിക്കോട് ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
വിവധ നാഷണല്‍ യൂണിവേഴ്‌സിറ്റികളിലെയും മറ്റു ലീഡിംഗ് സ്ഥാപനങ്ങളിലെയും കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും. വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുക്കും.
എസ് എസ് എഫ് ഹയര്‍ എഡൂക്കേഷന്‍ സെമിനാര്‍ ഡോ: ഹുസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്യും. കെ. അബ്ദുല്‍ കലാം, പി വി അഹ്മദ് കബീര്‍, എഞ്ചിനീയര്‍ റഊഫ് ബാംഗ്ലൂര്‍, യാസര്‍ അറാഫത്ത് നൂറാനി, സ്വാലിഹ് എച്ച് ഗൂലിസ്ഥാന്‍, അബ്ദുറശീദ് നരിക്കോട് എന്നിവര്‍ നേതൃത്വം നല്‍കും.
പങ്കെടുക്കുവാന്‍ ഉദ്ദേശിക്കുന്ന +2, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ +91 9447 444617, +91 9847 035101 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് എസ് എസ് എഫ് സംസ്ഥാന ഓഫീസില്‍ നിന്ന് അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment