ഉദുമ: ഭരണത്തിന്റെ ബലത്തില്‍ ഹൈന്ദവ ആചാരങ്ങളെ തച്ചുടക്കുന്ന സിപിഎം നിലപാട് അംഗീകരിക്കാനാവില്ലെന്ന് ബിജെപി ജില്ലാ സെക്രട്ടറി വി.കുഞ്ഞിക്കണ്ണന് ബളാല്‍ പറഞ്ഞു.[www.malabarflash.com]
പ്രളയദുരിതാശ്വാസത്തിലെ സര്‍ക്കാര്‍ അനാസ്ഥക്കെതിരെയും പുനരധിവാസപ്രവര്ത്തനത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെയും ബിജെപി ഉദുമ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉദുമ സബ്ബ് രജിസ്ട്രാര്ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സര്‍ക്കാര്‍ നടത്തുന്ന ഗൂഡനീക്കം ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളേയും ഇല്ലാതാക്കി വൈരുദ്ധ്യത്മക ഭൗതികവാദം വളര്‍ത്തി കേരളത്തിലെ ജനങ്ങളെ അരാജകത്വത്തിലേക്ക് നയിക്കാനാണ് കപട മതേതരത്വത്തിന്റെ മുഖംമൂടി അണിഞ്ഞ ഇടതു പക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇത്തരം ഗൂഡനീക്കത്തിനെതിരെ കേരളത്തിലെ ഹൈന്ദവ ജനത ഒറ്റക്കെട്ടായി പോരാടുമ്പോള്‍ അതിനെ ജാതിയതയുടെ പേരു പറഞ്ഞ് ഭിന്നിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന തുക പാര്‍ട്ടി ഫണ്ടിലേക്ക് വകമാറ്റി ചിലവാക്കാനും തങ്ങള്‍ക്ക് സ്വാധീനമുള്ള പാര്‍ട്ടിഗ്രാമങ്ങളിലെ അനര്‍ഹരായ നേതാക്കാന്മാര്ക്ക് വീതിച്ചുകൊടുക്കുകയും അര്‍ഹരായ പ്രളയ ബാധിതരെ വഴിയാധാരമാക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. ഇത്തരം ജനദ്രോഹ നയങ്ങള്‍ക്കെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികളിലൂടെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ബിജെപി ശ്രമിക്കുമെന്ന് വി.കുഞ്ഞിക്കണ്ണന് പറഞ്ഞു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ വൈ.കൃഷ്ണദാസ്, ജില്ലാ കമ്മറ്റി അംഗം ശ്രീനിവാസന് കീഴൂര്‍, മണ്ഡലം ജന.സെക്രട്ടറി ജയകുമാര്‍ മാനടുക്കം, സെക്രട്ടറി ബിന്ദു എരോല്‍, ഖജാന്‍ജി ഗംഗാധരന് തച്ചങ്ങാട് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ദീലീപ് പള്ളഞ്ചി തുടങ്ങിയവര്‍ സംസാരിച്ചു. കളനാട് നിന്ന് ആരംഭിച്ച പ്രകടനത്തിന് ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് വിവേക് പരിയാരം, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സദാശിവന് മണിയങ്കാനം, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കൂട്ടക്കനി, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേഷ്, ബേഡകം പഞ്ചായത്ത് പ്രസിഡന്റ് സദാശിവന് ചേരിപ്പാടി, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജന് വേപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്കി. മണ്ഡലം ജന.സെക്രട്ടറി എന്‍.ബാബുരാജ് സ്വാഗതവും ഉദുമ പഞ്ചായത്ത് പ്രഭാരി കുഞ്ഞിക്കണ്ണന് തമ്പാന് അച്ചേരി നന്ദിയും പറഞ്ഞു.


No comments:
Post a Comment