തൃശൂര്‍: യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഭാര്യയും കാമുകനും നാലംഗ ക്വട്ടേഷന്‍ സംഘവും അറസ്റ്റിലായി. തൃശൂര്‍ തിരൂര്‍ സ്വദേശി കൃഷ്ണകുമാറിനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ഭാര്യ സുജാതയും കാമുകന് സുരേഷ് ബാബുവും ഉള്‍പ്പെടെ ആറുപേര്‍ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.[www.malabarflash.com]
മൂന്നുവര്‍ഷമായി അടുപ്പത്തിലായിരുന്ന സുജാതയും സുരേഷ് ബാബുവും ഒരുമിച്ചുജീവിക്കാനായാണ് കൃഷ്ണകുമാറിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്. ഇതിനായി തൃശൂരിലെ ക്വട്ടേഷന്‍ സംഘവുമായി നാലുലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു. പതിനയ്യായിരം രൂപയും ഒന്നരപ്പവന്‍ സ്വര്‍ണവും അഡ്വാന്‍സായി നല്കി. തിങ്കളാഴ്ച രാവിലെ കൃത്യം നടത്താന്‍ തീരുമാനിച്ചു.
തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്നിറങ്ങിയ കൃഷ്ണകുമാറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി. ഭര്‍ത്താവിന്റെ ഓരോനീക്കങ്ങളെക്കുറിച്ചും സുജാത കാമുകനെ വിവരമറിയിച്ചു. സുരേഷ് ബാബു ഈ വിവരങ്ങളെല്ലാം ക്വട്ടേഷന്‍ സംഘത്തിന് കൈമാറി. തുടര്‍ന്ന് കൃഷ്ണകുമാറിനെ പിന്തുടര്‍ന്ന ക്വട്ടേഷന്‍ സംഘം കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പദ്ധതി പാളി. അപകടത്തില്‍ പരിക്കേറ്റ കൃഷ്ണകുമാറിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സയില്‍ കഴിയുന്നതിനിടെയും അപകടത്തെക്കുറിച്ച് കൃഷ്ണകുമാറിന് സംശയം നിലനിന്നിരുന്നു. ഇതിനെതുടര്‍ന്നാണ് കൃഷ്ണകുമാര്‍ വിയ്യൂര്‍ പോലീസില്‍ പരാതി നല്‍കിയത്. അപകടം ഉണ്ടാക്കിയ കാറിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച പോലീസ് സംഘം ആദ്യം ക്വട്ടേഷന്‍ സംഘാംഗങ്ങളെ പിടികൂടി. ഇതോടെയാണ് ഭാര്യയും കാമുകനും നല്കിയ ക്വട്ടേഷനായിരുന്നു കാറപകടമെന്ന് പോലീസ് കണ്ടെത്തിയത്. തൊട്ടുപിന്നാലെ ഭാര്യ സുജാതയെയും കാമുകന് സുരേഷ് ബാബുവിനെയും പോലീസ് പിടികൂടുകയും ചെയ്തു.

No comments:
Post a Comment