മലപ്പുറം: ക്വാറി തൊഴിലാളിയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി 27 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. തൊടുപുഴ സ്വദേശി പിണക്കാട്ട് സെബാസ്റ്റ്യൻ എന്ന കുട്ടിയച്ചനെയാണ് (82) മഞ്ചേരി പോലീസ് മംഗലാപുരത്ത് നിന്ന് പിടികൂടിയത്.[www.malabarflash.com]
1991ൽ പൂക്കോട്ടൂർ മൈലാടിയിൽ ക്വാറി തൊഴിലാളിയായ മണ്ണാര്‍ക്കാട് സ്വദേശി പറക്കൽ മുരളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാൾ.
ക്വാറിയിൽ മുരളിയുടെ സഹായത്തോടെയാണ് സെബാസ്റ്റ്യന്‍ ജോലി ലഭിച്ചത്. ഇതിനിടെ മുരളിയുമായി ചെറിയ സംഖ്യയെ ചൊല്ലി വഴക്കുണ്ടായതിനെതുടര്‍ന്ന് ഉളികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാൾ കര്‍ണാടകയിലായിരുന്നു താമസം. സെബാസ്റ്റ്യൻ, കുട്ടിയച്ചൻ, കുട്ടപ്പൻ, ബാബു, മുഹമ്മദ്, ബാലു എന്നിങ്ങനെ പല പേരുകളിലാണ് പലയിടത്തും കഴിഞ്ഞെതന്ന് പോലീസ് പറഞ്ഞു.
30 വർഷത്തോളമായി കുടുംബവുമായി ബന്ധമില്ലാതിരുന്നതിനാൽ വീട്ടുകാർക്കും ഇയാളെക്കുറിച്ച് അറിയില്ലായിരുന്നു. മംഗലാപുരത്ത് താമസിക്കവെ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്ന് വാടകമുറിയുടെ ഉടമ മുറി ഒഴിയണമെന്ന് ഇയാളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി ഉടമയുടെ വീടിന് നേരെ ബോംബെറിഞ്ഞു.

മംഗലാപുരം പോലീസ് കേസെടുത്ത് അന്വേഷിച്ചപ്പോഴാണ് പൂക്കോട്ടൂർ കൊലപാതകത്തിലെ ഇയാളുടെ പങ്ക് തെളിഞ്ഞത്. മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ നിര്‍ദേശപ്രകാരം സി.ഐ. എന്‍.ബി. ഷൈജു, എസ്.ഐ ജലീല്‍ കറുത്തേടത്ത്, പി. മുഹമ്മദ് സലീം എന്നിവരാണ് അറസ്റ്റ് ചെയ്തത്.

No comments:
Post a Comment