തൃശൂര്‍: പ്രണയിച്ച് വിവാഹം കഴിച്ച യുവതിയുടെ സ്വഭാവ ശുദ്ധി സംശയിച്ചു കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി രണ്ടു വര്‍ഷത്തിനുശേഷം പിടിയില്‍.[www.malabarflash.com]
കൊല്ലം ഇരവിപുരം സ്വദേശി കാഞ്ഞിരത്തു പറമ്പില്‍ മുരളി എന്ന മുനീറിനെ (42 വയസ്) യാണ് ചാലക്കുടി ഡി.വൈ.എസ്.പി: സി.ആര് സന്തോഷിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഏതാനും വര്‍ഷം മുന്‍പ് ജോലി തേടി ചാലക്കുടിയിലെത്തിയതാണ് മുരളി. ഇവിടെ വന്ന് കുറച്ചു നാളുകള്‍ക്കകം പരിയാരം സ്വദേശിനിയെ പരിചയപ്പെടുകയും തുടര്‍ന്നു മതം മാറി മുനീര്‍ എന്നു പേരു സ്വീകരിച്ച് അവരെ വിവാഹം കഴിക്കുകയുമായിരുന്നു.
ഇരുവരും കൊരട്ടിയില്‍ വാടകയക്ക് താമസിക്കുമ്പോള്‍ മദ്യത്തിനിടമയായ മുനീര്‍ ഭാര്യയുടെ സ്വഭാവശുദ്ധിയില്‍ സംശയം തോന്നി അവരെ മര്‍ദിക്കുന്നത് പതിവായിരുന്നു. സംഭവദിവസവും ഇരുവരും തമ്മില്‍ കലഹമുണ്ടാവുകയും തുടര്‍ന്ന് മുനീര്‍ കത്തികൊണ്ട് യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു.
സംഭവ ശേഷം ഒളിവില്‍ പോയ മുനീര്‍ പല സ്ഥലത്തും മാറി മാറി താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം മുനീര്‍ ചാലക്കുടിയിലെത്തിയതായി വിവരം ലഭിച്ചെങ്കിലും അന്വേഷണത്തില്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് ബസ് സ്റ്റാന്റുകളും റെയില്‍വേ സ്റ്റേഷന് പരിസരവും നിരീക്ഷിച്ചു വന്ന പോലീസ് സംഘം പ്രൈവറ്റ് സ്റ്റാന്റ് പരിസരത്തു നിന്നുമാണ് ഇയ്യാളെ പിടികൂടിയത്.
പ്രത്യേക അന്വേഷണ സംഘത്തില്‍ ക്രൈം സ്ക്വാഡ് എസ് ഐ വത്സ കുമാര്‍, കൊരട്ടി അഡീഷണല്‍ എസ ഐ പി ടി വര്‍ഗ്ഗീസ് എഎസ്ഐ ജിനു തച്ചേത്ത്, സീനിയര്‍ സി പി ഒ മാരായ സതീശന് മടപ്പാട്ടില്‍, സി.എ. ജോബ്, റോയ് പൗലോസ്, പി.എം മൂസ, ടി.ജി.മനോജ്, വി.യു സില്‍ജോ, എ.യു.റെജി, ഷിജോ തോമസ് എന്നിവരുമുണ്ടായിരുന്നു. ചാലക്കുടി മജിസ്ട്രേറ്റു കോടതിയില്‍ ഹാജരാക്കിയ മുനീറിനെ റിമാന്റ് ചെയ്ത് ഇരിങ്ങാലക്കുട സബ് ജയിലിലേക്കയച്ചു.

No comments:
Post a Comment