തൃശൂർ: വാഹനാപകടത്തിൽ മരിച്ചയാളുടെ ആശ്രിതർക്കു 2.20 കോടി രൂപയും പലിശയും സഹിതം 2.70 കോടി രൂപ നഷ്ടപരിഹാരം. മരിച്ചയാളുടെ ഭാര്യക്കു വിധിച്ച 40 ലക്ഷം രൂപയടക്കം മൊത്തം 3.11 കോടി രൂപ ഇൻഷ്വറൻസ് കന്പനി നഷ്ടപരിഹാരമായി നൽകണം.[www.malabarflash.com]
ഇരിങ്ങാലക്കുട മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണലാണ് ഭീമമായ തുക നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
ഉൗരകം മല്ലിശേരി പുത്തൻമഠത്തിൽ വിനായക റാവുവിന്റെ മകൻ സതീഷ് റാവു 2015-ൽ സേലത്തിനടുത്തു വാഹനാപകടത്തിൽ മരിച്ച കേസിലാണ് വിധി. ബംഗളൂരുവിൽനിന്ന് കാർ ഓടിച്ച് ഉൗരകത്തെ വീട്ടിലേക്കു വരുന്നതിനിടെ ടിപ്പർ ഇടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ഭാര്യ പ്രസന്ന, മകൾ അശ്വതി എന്നിവർക്കും പരിക്കേറ്റിരുന്നു. കാറിനു പിറകിൽ ഇടിച്ച ടിപ്പർ ഏറെദൂരം കാറിനെ തള്ളി മുന്നോട്ടുകൊണ്ടുപോയി. സതീഷ് റാവു ആശുപത്രിയിൽ എത്തിക്കുന്നതിനു മുന്പേ മരിച്ചു.
സതീഷ് റാവുവിന്റെ ഭാര്യ പ്രസന്നയ്ക്ക് 32.98 ലക്ഷം രൂപയും പലിശയും അടക്കം 40 ലക്ഷം രൂപ നൽകണം. ഇൻഷ്വറൻസ് കന്പനിയായ ടാറ്റാ എഐജി ജനറൽ ഇൻഷ്വറൻസ് മൊത്തം 3.11 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നു ട്രൈബ്യൂണൽ വിധിച്ചു.

No comments:
Post a Comment