കുമ്പള: ഉറൂസ് നഗരിയില്‍ പര്‍ദ്ദയണിഞ്ഞെത്തിയ യുവാവ് പിടിയില്‍. കുമ്പള ബദര്‍ ജുമാ മസ്ജിദ് ഉറൂസ് നഗരിയില്‍ വെളളിയാഴ്ച രാത്രിയാണ് സംഭവം.[www.malabarflash.com]
സ്ത്രീകള്‍ക്കിടയില്‍ പര്‍ദ്ദധാരിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ചില സ്ത്രീകള്‍ വളണ്ടിയര്‍മാരെ വിവരമറിയിക്കുകയായിരുന്നു. വളണ്ടിയര്‍മാരുടെ പരിശോധനയിലാണ് പര്‍ദ്ദയണിഞ്ഞ യുവാവിനെ കണ്ടെത്തിയത്.
ഇതോട് കൂടി ഓടിക്കൂടിയ നാട്ടുകാരും വളണ്ടിയര്‍മാരും യുവാവിനെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. കുമ്പള പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തു വരികയാണ്.


No comments:
Post a Comment