പത്തനംതിട്ട: ളാഹയ്ക്കു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ ശിവദാസന്റെ മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. തുടയെല്ല് പൊട്ടിയതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.[www.malabarflash.com]
ആന്തരികാവയവങ്ങള്‍ക്ക് തകരാറൊന്നുമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
മൃതദേഹത്തിന് ഒരാഴ്ചയ്ക്കു മേല്‍ പഴക്കമുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വലത് തുടയെല്ല് രണ്ടായി പൊട്ടിയതിനെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവമാണ് ശിവദാസന്റെ മരണത്തിനു കാരണമായതെന്നാണ് കണ്ടെത്തല്‍. വിഷം ഉള്ളില്‍ ചെന്നതായി സൂചനയില്ല. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടില്ല.
ഉയരത്തില്‍നിന്നുള്ള വീഴ്ചകൊണ്ടോ വാഹനാപകടം മൂലമോ ആകാം മരണത്തിനിടയാക്കിയ പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട് നല്കുന്ന സൂചന.
ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ ക്ഷതമേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുള്ളതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല. ഇത് ഉറപ്പുവരുത്തുന്നതിന് കൂടുതല്‍ പരിശോധനകള്‍ വേണ്ടിവരും. ശിവദാസന്റെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസന്റെ മൃതദേഹമാണ് പ്ലാപ്പള്ളി കമ്പകത്തുംവളവിനു സമീപം വനത്തിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. നിലയ്ക്കൽ ലാത്തിച്ചാര്‍ജിനെ തുടർന്നാണു മരണമെന്ന് ബിജെപി, സംഘപരിവാർ സംഘടനകൾ ആരോപിച്ചിരുന്നു.
യുവതീപ്രവേശത്തിനെതിരെ പന്തളത്തു നടന്ന നാമജപ യാത്രയിൽ ശിവദാസൻ പങ്കെടുത്തിരുന്നു. എല്ലാ മലയാള മാസവും ശബരിമലയിലെത്താറുള്ള ഇദ്ദേഹം 18ന് രാവിലെയാണ് വീട്ടിൽനിന്നു പുറപ്പെട്ടത്. തിരിച്ചെത്താത്തതിനെ തുടർന്നു ബന്ധുക്കൾ നടത്തിയ തിരച്ചിലിനൊടുവിലാണു മൃതദേഹം കണ്ടെത്തിയത്.

No comments:
Post a Comment