ന്യൂഡല്‍ഹി: പരസ്യമോഡലുമായുള്ള പ്രണയത്തിനു തടസം നിന്ന സ്കൂള്‍ അധ്യാപികയായ ഭാര്യയെ വെടിവച്ചു കൊന്ന കേസില്‍ ഭര്‍ത്താവും കാമുകിയും ഉള്‍പ്പെടെ മൂന്നു പേര് അറസ്റ്റില്‍.[www.malabarflash.com]
കാമുകിയുമായുള്ള ബന്ധം ഭാര്യ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അവരെ ഇല്ലാതാക്കാന്‍ ഭര്‍ത്താവ് വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തുകയായിരുന്നു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബവാനയിലാണു സംഭവം.
കേസുമായി ബന്ധപ്പെട്ട് സുനിതയുടെ ഭര്‍ത്താവ് മന്‍ജീത്, മോഡലായ കാമുകി എയ്ഞ്ചല്‍ ഗുപ്ത, രാജീവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മന്‍ജീതിനും സുനിതയ്ക്കും രണ്ടു മക്കളുണ്ട്.
മുപ്പത്തിയെട്ടുകാരിയായ സുനിത തിങ്കളാഴ്ച സ്കൂളിലേക്കു പോകുമ്പോഴാണ് അക്രമികള്‍ അവരെ വെടിവച്ചു വീഴ്ത്തിയത്. ശരീരത്തില്‍ മൂന്നു വെടിയുണ്ടകളേറ്റ സുനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തില്‍ മന്ജീതിനു പങ്കുണ്ടെന്നു സുനിതയുടെ കുടുംബം ആരോപിച്ചതോടെയാണ് അന്വേഷണം ആ വഴിക്കു നീങ്ങിയത്.
തുടര്‍ന്നു മന്‍ജീതിനെ ചോദ്യം ചെയ്തതോടെ കുറ്റകൃത്യത്തിന്റെ ചുരുളഴിയുകയായിരുന്നു.
ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെക്കുറിച്ചു പരാമര്‍ശിക്കുന്ന സുനിതയുടെ ഡയറിക്കുറിപ്പുകള്‍ പോലീസ് കണ്ടെടുത്തതും നിര്‍ണായകമായി. സുനിതയുടെ മകള്‍ക്കും പിതാവിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നു പോലീസ് അറിയിച്ചു.

No comments:
Post a Comment