Latest News

ബെംഗളൂരുവില്‍ വന്‍ തീപ്പിടിത്തം: മുന്നൂറിലേറെ കാറുകള്‍ കത്തി നശിച്ചു

ബെംഗളൂരു: എയറോ ഇന്ത്യ ഷോയുടെ പാര്‍ക്കിങ് ഗ്രൗണ്ടിലുണ്ടായ തീപ്പിടിത്തത്തില്‍ മുന്നൂറിലേറെ കാറുകള്‍ കത്തിനശിച്ചു. യെലഹങ്ക വ്യോമസേനത്താവളത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കാണ് തീപിടിച്ചത്.[www.malabarflash.com]

ശനിയാഴ്ച രാവിലെ 11.55ഓടെയായിരുന്നു സംഭവം. തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഇതിനകം മുന്നൂറോളം കാറുകള്‍ കത്തിനശിച്ചതായി കര്‍ണാടക ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി ജനറല്‍ എം.എന്‍ റെഡ്ഢി മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവില്‍ നടക്കുന്ന എയറോ ഇന്ത്യ ഷോ കാണാനെത്തിയവരുടെ കാറുകളാണ് അപകടത്തില്‍പ്പെട്ടത്. അവധിദിവസമായതിനാല്‍ എയറോ ഷോ കാണാനെത്തിയവരുടെ എണ്ണത്തില്‍ പതിവിലേറെ തിരക്കുണ്ടായിരുന്നു. ഉണങ്ങിയ പുല്ലിലേയ്ക്ക് വലിച്ചെറിഞ്ഞ സിഗരറ്റു കുറ്റിയാവാം അഗ്നിബാധയ്ക്ക് ഇടയാക്കിയതെന്നാണ് പോലീസ് പറയുന്നത്. ശക്തമായ കാറ്റ് തീ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്നതിന് കാരണമായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.