കളമശ്ശേരി: കുളിപ്പിക്കുന്നതിനിടെ കുതിര കിണറ്റിൽവീണു. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഉടമയുടെ സുഹൃത്തും കിണറ്റിൽവീണു. ഇയാളെ നാട്ടുകാരും കുതിരയെ ക്രെയിൻ ഉപയോഗിച്ചും രക്ഷപ്പെടുത്തി.[www.malabarflash.com]
രാവിലെ 10 മണിയോടെ ചേരാനല്ലൂർ തട്ടാംപടിയിലാണ് സംഭവം. പ്രദേശത്തെ ഒഴിഞ്ഞ പറമ്പിലെ പതിനാറടി താഴ്ചയുള്ള കിണറ്റിലാണ് ഐഷു എന്ന അഞ്ചുവയസ്സുള്ള പെൺകുതിര വീണത്.
അഞ്ച് അടി വിസ്താരമുള്ള കിണറ്റിൽ പകുതിയോളം വെള്ളമുണ്ടായിരുന്നു. ഉടമയും സുഹൃത്തും ചേർന്നാണ് കുതിരയെ കുളിപ്പിച്ചുകൊണ്ടിരുന്നത്. ഇതിനിടെ കാൽവഴുതി കുതിര അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. ഈസമയം കുതിരയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് കിണറ്റിൽവീണു.
സംഭവംകണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇയാളെ പുറത്തെടുത്തു. തൊട്ടടുത്തുനിന്ന് ലഭ്യമായ ക്രെയിൻ കൊണ്ടുവന്നാണ് കുതിരയെ രക്ഷപ്പെടുത്തിയത്. വീഴ്ചയിൽ ചെറിയനിലയിൽ പരിക്കേറ്റ കുതിരയെ പാലാരിവട്ടത്തുനിന്ന് എത്തിയ സ്പെഷലിസ്റ്റ് ഡോക്ടർ പരിശോധിച്ചു. വിവരമറിഞ്ഞ് ഏലൂരിൽനിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.

No comments:
Post a Comment