Latest News

പെരിയ ഇരട്ടക്കൊല: ഒരാൾ കൂടി അറസ്റ്റിൽ‌, പിടിയിലായത് വാഹനത്തിന്റെ ഡ്രൈവർ

കാസർകോട്: പെരിയ ഇരട്ടക്കൊലയിൽ ഒരാൾ കൂടി അറസ്റ്റിൽ‌. ഏച്ചിലടുക്കം സ്വദേശി സജി ജോർജാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു സിപിഎം അനുഭാവിയായ സജി.[www.malabarflash.com]

കേസുമായി ബന്ധപ്പെട്ട് നേരത്തേ കസ്റ്റിഡിയിൽ ഉണ്ടായിരുന്ന സജിയുടെ അറസ്റ്റ് രാത്രിയോടെയാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.

നേരത്തെ, കേസിൽ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരനെ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കു വേണ്ടി പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന 5 അംഗ സംഘവും കസ്റ്റഡിയിലുണ്ട്.

ഞായറാഴ്ച രാത്രി 7.40നാണു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത്‍ലാലിനെയും കൃപേഷിനെയും ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിർത്തി വെട്ടിക്കൊന്നത്.

വെട്ടാൻ ഉപയോഗിച്ചതെന്നു കരുതുന്ന വടിവാളിന്റെ പിടിയും പ്രതികളുടേതെന്നു സംശയിക്കുന്ന മൊബൈൽ ഫോണും സംഭവസ്ഥലത്തു നിന്നു കണ്ടെടുത്തിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.